ശ്രേഷ്ഠ കാതോലിക്ക ബാവയെ സ്വീകരിക്കാന്‍ ഹ്യൂസ്റ്റണ്‍ ഒരുങ്ങുന്നു

03:44 pm 30/8/2016
Newsimg1_48679360
ഹ്യൂസ്റ്റണ്‍: ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം ഹ്യൂസ്റ്റണ്‍ സന്ദര്‍ശിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്­ പ്രഥമന്‍ ബാവയെ സ്വീകരിക്കാന്‍ ഹ്യൂസ്റ്റണ്‍ ഒരുങ്ങുന്നു.ഹൂസ്റ്റണിലെ സെന്‍റ് മേരീസ്­ യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കുകളാണ് നടന്നു വരുന്നത്

അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ തീത്തോസ്­ യല്‍ദോ തിരുമേനിക്കൊപ്പം ഓഗസ്റ്റ് 31 ന് ഇവിടെ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവയെ ഹൂസ്റ്റണിലെ യാക്കോബായ വിശ്വാസികള്‍ എല്ലാവരും ചേര്‍ന്ന് സ്വീകരിക്കും.അന്നേദിവസം വൈകിട്ട് 6.30-നു സെന്‍റ് മേരീസ്­ യാക്കോബായ സുറിയാനി പള്ളിയില്‍ കിഴക്കിന്റെ കാതോലിക്ക ആയിരുന്ന പുണ്യശ്ലോകനായ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ഇരുപതാമത് ശ്രാദ്ധപ്പെരുന്നാളില്‍ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെയും അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ തീത്തോസ്­ യല്‍ദോ തിരുമേനിയും പങ്കെടുക്കും.

സെപ്റ്റംബര്‍ രണ്ടാം തീയതി വൈകുന്നേരം 6:30 ന് സെന്റ് ജെയിംസ് ,സെന്റ്­ ജോണ്‍സ് എന്നീ ­ ക്‌നാനായ പള്ളികളുടെയും സെന്റ്­. മേരീസ് ,സെന്റ്­ പീറ്റേഴ്‌­സ് എന്നീ യാക്കോബായ പള്ളികളുടെയും സംയുക്ത നേതൃത്വത്തില്‍ സെന്റ് ജെയിംസ് ക്‌നാനായ പള്ളിയില്‍ വച്ച് നടക്കുന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ ശ്രേഷ്ഠ ബാവയും അഭിവന്ദ്യ മെത്രാപ്പോലീത്തയും പങ്കെടുക്കും.

സെപ്റ്റംബര്‍ മൂന്നാം തീയതി (8.30 am)ശ്രേഷ്­ഠ ബാവാതിരുമേനിയും, അഭിവന്ദ്യ മെത്രാപ്പോലീത്തയും ഹ്യൂസ്റ്റണ്‍ സെന്‍റ് മേരീസ്­ യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാളിന്റെ ഭാഗമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും അനുഗ്രഹ സന്ദേശം നല്‍കുകയും ചെയ്യും .

ബാവായുടെ സന്ദര്‍ശനം അനുഗ്രഹപ്രദമാകാന്‍ വികാരിമാരായ വെരി റവ ഇട്ടി കോര്‍ എപ്പിസ്‌കോപ്പ ,വെരി റവ സഖറിയ കോര്‍ എപ്പിസ്‌കോപ്പ ,,റവ ഫാദര്‍ ബിനു ജോസഫ്­ റവ ഫാദര്‍ ഷിനോജ് ജോസഫ്­,റവ ഫാദര്‍ എബ്രഹാം സക്കറിയ എന്നിവരുടെയും വിവിധ പള്ളി ഭരണസമിതികളിടേയും സംയുക്ത നേതൃത്വത്തില്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിച്ചുവരുന്നു .

ഹൂസ്റ്റണിലെ എല്ലാ യാക്കോബായ വിശ്വാസികളെയും ശ്രേഷ്­ഠ കാതോലിക്ക ബാവയുടെ സന്ദര്‍ശന വേളയിലേക്കു പ്രാര്‍ത്ഥനാപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു

വാര്‍ത്ത അയച്ചത് ഹൂസ്റ്റണില്‍ നിന്നും ബോബി ജോര്‍­ജ് .