ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്കു ന്യൂയോര്‍ക്ക് ജെ.എഫ്.കെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം നല്‍കി

11:16am 21/7/2016

Newsimg1_49100453
ന്യൂയോര്‍ക്ക്: അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനു് ജൂലൈ 19 ന് രാത്രി 11 .20 ന് ന്യൂയോര്‍ക്ക് ജെ എഫ് കെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് മലങ്കര അതിഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി .

ഭദ്രാസന സെക്രട്ടറിയും, മലങ്കര ടിവി വൈസ് ചെയര്‍മാനുമായ റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി,
കൗണ്‍സില്‍ അംഗങ്ങള്‍ , വന്ദ്യ കോറെപ്പിസ്‌­കോപ്പ അച്ചന്മാര്‍ ,ബഹുമാനപ്പെട്ട വൈദീകര്‍ , ശെമ്മാശന്‍മ്മാര്‍ , മലങ്കര ടിവി ഡയറക്ടര്‍മാര്‍ , വിവിധ ദേവാലയങ്ങളിലില്‍നിന്നും എത്തിച്ചേര്‍ന്ന നൂറുകണക്കിനു വിശ്വാസികളും ഉള്‍പ്പെടെ വന്‍ ജനാവലി ശ്രേഷ്ഠ കാതോലിക്ക ബാവയെ സ്വീകരിക്കാന്‍ ന്യൂയോര്‍ക് ജെ എഫ് കെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു .

ഇന്ന് അതിഭദ്രാസന ആസ്ഥാനത്തു വിശ്രമിക്കുന്ന ബാവ അമേരിക്കന്‍ മലങ്കര അതിഭദ്രാസന മുപ്പതാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി ബാള്‍ട്ടിമോറിലേക്കു ജൂലൈ 20 ന് രാവിലെ അഭി. തീത്തോസ് തിരുമേനിയോടൊപ്പം യാത്ര തിരിക്കും ഫാമിലി കോണ്‍ഫറന്‍സില്‍ ആദ്യ­ അവസാനം ശ്രേഷ്ഠ കാതോലിക്ക ബാവയുടെ അനുഗ്രഹീത സാന്നിധ്യം ഉണ്ടായിരിക്കും മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍്ജ് അറിയിച്ചതാണിത്.