ഷാരൂഖും ഐശ്വര്യയും വീണ്ടും

10:26 am 20/8/2016
download (9)
ഷാരൂഖാനും ഐശ്വര്യാ റായിയും വീണ്ടമൊരു ചിത്രത്തില്‍ ഒന്നിക്കുന്നു. ദേവ്ദാസ്, മുഹ്ബത്തീന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഷാരൂഖ് ഐശ്വര്യ ജോഡികളെ ആരാധകര്‍ ഒരിക്കലും മറക്കില്ല. സൂപ്പര്‍ ഹിറ്റായ രണ്ടു ചിത്രങ്ങളിലും പ്രേക്ഷകരുടെ മനസിനെ വേദനിപ്പിക്കുന്നതായിരുന്നു ഇരുവരുടെയും പ്രണയം. കരണ്‍ ജോഹറിന്റെ പുതിയ ചിത്രമായ യേ ദില്‍ ഹേ മുഷ്‌കിലിലൂടെ വീണ്ടും ഈ ജോഡികള്‍ ഒന്നിക്കുകയാണ്.

ഒരുപാടു നാളുകള്‍ക്ക് ശേഷം ഇരുവരും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യം തന്നെയാണ്. ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും അടുത്ത വൃത്തങ്ങളാണ് പുതിയ വിവരം പുറത്തുവിട്ടത്. എന്നാല്‍ ഇതുവരെ കരണ്‍ ജോഹര്‍ വിവരം സ്ഥിരീകരിച്ചിട്ടില്ല. അനുഷ്‌ക ശര്‍മ, രണ്‍ബീര്‍ കപൂര്‍, ഫവാദ് ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.