ഷാരൂഖ് ഖാനെ ലോസ് ആഞ്ച് ലസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

09:53am 12/8/2016
download
ലോസ്ആഞ്ച്‌ലസ്: പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലോസ് ആഞ്ച് ലസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. സുരക്ഷ പരിശോധനയുടെ ഭാഗമായി എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് താരത്തിന്‍റെ യാത്ര തടഞ്ഞത്.

വിവരം ഷാരൂഖ് ഖാന്‍ തന്നെയാണ് വിവിരം ട്വിറ്ററിലൂടെ അറിയിച്ചത്. “സുരക്ഷയുടെ ഭാഗമായ നടപടികളെ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍, യാത്ര തടസപ്പെടുത്തുന്ന വിധം തടഞ്ഞുവെക്കുന്നതില്‍ കടുത്ത നിരാശയുണ്ടെന്നും” ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു.

2009ലും 2012 ഏപ്രിലിലും യു.എസ് സന്ദര്‍ശനത്തിനിടെ ഷാരൂഖ് ഖാനെ ന്യൂ!യോര്‍ക്ക് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ രണ്ടു മണിക്കൂര്‍ തടഞ്ഞുവെച്ചിരുന്നു. സംഭവം വംശീയമായ കാരണങ്ങളാലാണെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു.