ഷാര്‍ജ റോളയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമ്്സ് ജ്വല്ലറിയില്‍ മോഷണം

09:57pm 22/5/2016
images (4)
ഷാര്‍ജ: ഷാര്‍ജ റോളയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്്സ് ജ്വല്ലറിയില്‍ മോഷണം.15 ലക്ഷം ദിര്‍ഹം (ഏകദേശം 2.70 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയതായി മാനേജ്മെന്‍റ് വക്താക്കള്‍ അറിയിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. സ്ഥാപനത്തിന്‍െറ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അടിയന്തര അലാറം മുഴങ്ങിയ ഉടന്‍ പൊലീസ് സ്ഥലത്ത് കുതിച്ചത്തെിയെങ്കിലൂം മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. ഏതാനും മിനിറ്റുകള്‍ മാത്രമാണ് മോഷ്ടാക്കള്‍ അകത്തുണ്ടായിരുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

സ്ഥാപന ഉടമയുടെ പരാതിയെ തുടര്‍ന്ന് പൊലീസ്, വിരലടയാള വിഗദ്ധര്‍ സംഭവ സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി. സി.സി.ടവി ദൃശ്യങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. റോള ഉദ്യാനത്തിന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന മലബാറിന്‍െറ ഗള്‍ഫ് മേഖലയിലെ തന്നെ ആദ്യത്തെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. കാഴ്ചക്കായി വെച്ച ആഭരണങ്ങളാണ് മോഷ്ടാക്കള്‍ കൊണ്ട് പോയതെന്നാണ് അറിയുന്നത്. ആഭരണങ്ങള്‍ മൊത്തമായി സൂക്ഷിക്കുന്ന സെയ്ഫ് സുരക്ഷിതമാണ്. ഇതിന് സമീപത്ത് നിരവധി വലിയ ജ്വല്ലറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏത് സമയവും ആളനക്കമുള്ള ഭാഗമാണിത്. ഇതേ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ജ്വല്ലറിയില്‍ മുമ്പ് മോഷണം നടന്നിരുന്നു. ഇതിലെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. സന്ദര്‍ശക വിസയിലത്തെിയാണ് സംഘം മോഷണം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. . നഷ്ടപ്പെട്ട ആഭരണങ്ങളുടെയും മറ്റും കണക്കുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത്രക്കധികം സുരക്ഷയുള്ള ഭാഗത്ത് നടന്ന മോഷണം സമീപത്തുള്ള സ്ഥാപന ഉടമകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. മോഷണം നടന്ന സ്ഥാപനം വൈകുന്നേരത്തോടെ വീണ്ടും പുതിയ ആഭരണശേഖരം എത്തിച്ച് പ്രവര്‍ത്തനം തുടങ്ങി.