ഷിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍ സുവിശേഷയോഗം മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യും

07:11am 13/9/2016

download

Newsimg1_59853923
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വാര്‍ഷിക സുവിശേഷയോഗം സെപ്റ്റംബര്‍ 17­നു ശനിയാഴ്ച നടത്തും. ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ (240 Pottor RoadDesplains, IL 6001) വൈകിട്ട് 5.30 മുതല്‍ 8.30 വരെയാണ് യോഗം നടക്കുക. മലങ്കര ഓര്‍ത്തഡോക്‌­സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി ഉദ്ഘാടനം നിര്‍വഹിക്കുന്ന യോഗത്തില്‍ ഷിക്കാഗോ െ്രെകസ്റ്റ് ചര്‍ച്ച് വികാരിയും മികച്ച വാഗ്മിയും വേദ പണ്ഡിതനുമായ റവ. ജോണ്‍ മത്തായി എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഈവര്‍ഷത്തെ ചിന്താവിഷയമായ “Strive Eagerly for the Greastest Spritual Gifts’ (icor:12:31) എന്ന വിഷയത്തെ ആസ്പദമാക്കി ദൈവവചനത്തില്‍ നിന്നും മുഖ്യദൂത് നല്‍കും. ഷിക്കാഗോ മാര്‍ത്തോമാ ഇടവക ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. സുവിശേഷയോഗത്തിന്റെ സുഗമമായ നടത്തിപ്പിനായി റവ. ഡോ. മാത്യു പി. ഇടിക്കള (ചെയര്‍മാന്‍), ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് (കണ്‍വീനര്‍), ജോര്‍ജ് പി. മാത്യു, പ്രേംജിത് വില്യംസ്, സാം ജോണ്‍സണ്‍, ബെന്നി പരിമണം, ഡെല്‍സി മാത്യു എന്നിവര്‍ അടങ്ങുന്ന സബ്കമ്മിറ്റി ക്രമീകരണങ്ങള്‍ നടത്തിവരുന്നു. ഇതിന്റെ സ്‌­പോണ്‍സര്‍മാരായി ജോര്‍ജ് മാത്യു (ജെംസ് റിയാലിറ്റി ഗ്രൂപ്പ്), ഓള്‍ ഇന്‍ഷ്വറന്‍സ് ഏജന്‍സി എന്നിവര്‍ സഹായങ്ങള്‍ ചെയ്യുന്നു.

ഷിക്കാഗോയിലെ പതിനഞ്ച് ദേവാലയങ്ങളുടെ ആത്മീയ സംഗമവേദിയായ എക്യൂമെനിക്കല്‍ കൗണ്‍സിലിന് രക്ഷാധികാരിയായ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (പ്രസിഡന്റ്), റവ.ഫാ. ബാബു മഠത്തിപ്പറമ്പില്‍ (വൈ. പ്രസിഡന്റ്), ബെഞ്ചമിന്‍ തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ജോ. സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു. ബെന്നി പരിമണം അറിയിച്ചതാണിത്.