ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രയയപ്പ് നല്കി

08:21am 24/4/2016

Newsimg1_5268715
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് ഓഫ് ഷിക്കാഗോ വികാരി റവ. ബിനോയി പി. ജേക്കബ്, ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ജോര്‍ജ് ചെറിയാന്‍, സെന്റ് മാര്‍ക്ക് സി.എസ്.ഐ ചര്‍ച്ച് വികാരി റവ. ഷൈന്‍ ജോണ്‍ മാത്യൂസ് എന്നിവര്‍ക്ക് ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

ഏപ്രില്‍ 19-ന് എല്‍മസ്റ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട കൗണ്‍സില്‍ മീറ്റിംഗില്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. റവ.ഫാ. ജേക്കബ് ബേബിയുടെ പ്രാര്‍ത്ഥനയെ തുടര്‍ന്ന് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. മാത്യൂസ് ജോര്‍ജ് ഏവരേയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റെ അധ്യക്ഷ പ്രസംഗത്തെ തുടര്‍ന്നു ഈവര്‍ഷത്തെ തീമിനെ (Theme) ആസ്പദമാക്കി റവ.ഡോ. സോളമന്‍ കെ സന്ദേശം നല്‍കി