ഷിക്കാഗോ കോസ്‌മോപോളിറ്റന്‍ ക്ലബ് ഷട്ടില്‍ ടൂര്‍ണമെന്റ് നവംബര്‍ അഞ്ചിന്

08:10 am 14/9/2016

Newsimg1_40204562
ഷിക്കാഗോ: ഷിക്കാഗോ കോസ്‌മോപോളിറ്റന്‍ ക്ലബിന്റെ (സി. ക്യൂബ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഷട്ടില്‍ ടൂര്‍ണമെന്റ് നവംബര്‍ അഞ്ചിന് ശനിയാഴ്ച ഷാംബര്‍ഗിലുള്ള ഇഗര്‍ട്ട് ബാഡ്മിന്റന്‍ വച്ചു നടക്കും.

പുരുഷ-സ്ത്രീ-ജൂണിയര്‍- സീനിയര്‍ വിഭാഗങ്ങളിലുള്ള മത്സരങ്ങള്‍ രാവിലെ 9 മണിക്കാണ് ആരംഭിക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂര്‍ രജിസ്‌ട്രേഷനും, ടൂര്‍ണമെന്റിലേക്കുള്ള മറ്റു വിവരങ്ങള്‍ക്കും ബിന്‍സ് വെളിയത്തുമാലില്‍ (847 840 5392), ജോണ്‍ വര്‍ക്കി (630 849 0608), ബെന്നി ജോര്‍ജ് (224 600 8780) എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് ക്ലബ് പ്രസിഡന്റ് ബിജോയി കാപ്പന്‍ അറിയിച്ചു.