ഷിക്കാഗോ ക്രൈസ്റ്റ് കിന്റില്‍ മാര്‍ക്കറ്റ് സുരക്ഷ വര്‍ധിപ്പിച്ചു.

03:43 pm 21/12/2016

– പി.പി. ചെറിയാന്‍

unnamed
ഷിക്കാഗോ : ബര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ഉണ്ടായ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഷിക്കാഗോ പൊലീസ് ക്രൈസ്റ്റ് കിന്റില്‍ മാര്‍ക്കറ്റിലെ സുരക്ഷ വര്‍ധിപ്പിച്ചു. നിലവില്‍ ഭീഷണി ഒന്നും ഇല്ലെങ്കിലും പൊലീസ് മാര്‍ക്കറ്റിനു സമീപം റോന്തു ചുറ്റല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

ബര്‍ലിനിലുള്ള മാര്‍ക്കറ്റിനു സമാനമായ ഒന്നാണ് ഇവിടെയുള്ള മാര്‍ക്കറ്റും. ക്രിസ്മസ് സീസണില്‍ ഇവിടെ ഷോപ്പിങ്ങിനു വരുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.

ബര്‍ലിനില്‍ നടന്ന അക്രമണത്തില്‍ പന്ത്രണ്ടോളം േപര്‍ കൊല്ലപ്പെടുകയും അമ്പതില്‍ പരം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കുര്‍ക്ക് കൗണ്ടി ഷെറിഫ് ഓഫിസും എമര്‍ജന്‍സി മാനേജമെന്റ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫിസും ഫെഡറല്‍ ഏജന്‍സികളും സംയുക്തമായാണ് സുരക്ഷാ ചുമതല

നിര്‍വഹിക്കുന്നത്.

തുര്‍ക്കിയില്‍ റഷ്യന്‍ അംബാസഡര്‍ കൊല്ലപ്പെട്ടത് ഭീകരാക്രമണമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.