ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ പുതിയ മതബോധന അധ്യയനവര്‍ഷം ആരംഭിച്ചു

08:45 pm 22/9/2016

– ബിനോയി കിഴക്കനടി
Newsimg1_3592115
ഷിക്കാഗോ: ഓഗസ്റ്റ് 18 ഞായറാഴ്ച, പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍ 2016 ­ 2017 വര്‍ഷത്തേക്കുള്ള മതബോധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള അധ്യയന വര്‍ഷം ആരംഭിച്ചു. 11.15 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികനായുള്ള വിശുദ്ധ ബലിക്കുശേഷം, ഡി. ആര്‍. ഇ. റ്റോമി കുന്നശ്ശേരിയിലിന്റെ നേത്ര്യുത്വത്തിലുള്ള എല്ലാ അധ്യാപകരേയും ആദരിക്കുകയും, അവരെ പ്രാര്‍ത്ഥനകള്‍ ചൊല്ലി ആശീര്‍വദിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ വര്‍ഷം മതബോധനത്തിനു ചേര്‍ന്ന എല്ലാ കുട്ടികളേയും അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു.