ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ സെന്റ് വിന്‍സെന്റ് ഡി പോളിന്റെ തിരുന്നാള്‍ ആചരിച്ചു

08:49 am 9/10/2016

– ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി.ആര്‍.ഒ)
Newsimg1_40137275
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍, സെന്റ് വിന്‍സെന്റ് ഡി പോളിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. സെപ്‌റ്റെംബര്‍ 25 ഞായറാഴ്ച രാവിലെ 9.45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

ഇരുപതാം വയസ്സില്‍ വൈദികനായ സെന്റ് വിന്‍സെന്റ് ഡി പോളും, സൊസൈറ്റി സ്ഥാപകനായ വാഴ്ത്തപ്പെട്ട ഫ്രഡറിക് ഒസാനാമും, തന്റെ ജീവിതത്തില്‍ ദരിദ്രരേയും, പാര്‍ശ്വവല്‍കരിച്ചവരേയും ശുഷ്രൂഷിച്ചുകൊണ്ട് ക്രിസ്തുവിനു സാക്ഷ്യം വഹിച്ചതിനേപ്പറ്റിയും, വിശുദ്ധ വിന്‍സെന്റ് ഡി പോളിനെ അനുകരിച്ചുകൊണ്ട് നമ്മള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നും തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍ ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ ഉദ്‌ബോധിപ്പിച്ചു. കാരുണ്യത്തിന്റെ ഈ വര്‍ഷത്തില്‍ നമ്മളിലും, വളര്‍ന്നുവരുന്ന തലമുറകളിലും കരുണയുടെ മനോഭാവമുണ്ടാകട്ടേയെന്ന് മുത്തോലത്തച്ചന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അംഗങ്ങളായിരുന്നു ഈ തിരുന്നാളിന്റെ പ്രസുദേന്തിമാര്‍. അറിയിപ്പിനോടനുബന്ധിച്ച് സെക്രട്ടറി ബിനോയി കിഴക്കനടി സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ഈ നടപ്പ് വര്‍ഷത്തെ സംക്ഷിപ്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വിശുദ്ധ കുര്‍ബാനക്കുശേഷം പ്രസിഡന്റ് മാത്യു ഇടിയാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി യോഗത്തില്‍, പ്രാരംഭപ്രാര്‍ത്ഥനക്കും, ബൈബിള്‍ വായിച്ചു പ്രാര്‍ത്ഥിച്ചതിനുശേഷം സെക്രട്ടറി ബിനോയി കിഴക്കനടി റിപ്പോര്‍ട്ട് വായിച്ചു, യോഗം അത് പാസ്സാക്കി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍, തിരുവന്‍വണ്ടൂര്‍ പള്ളിയുടെ പുനരുദ്ധാരണത്തിന് $500 കൊടുക്കുവാന്‍ തീരുമാനിച്ചു. അതിന്‍പ്രകാരം പ്രസിഡന്റ് മാത്യു ഇടിയാലി, മോണ്‍. ലല്ലു കൈതാരത്തിലച്ചന് യോഗത്തില്‍ പങ്കെടുത്തതിന് നന്ദി പറയുകയും, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ സംഭാവന നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഭാരവാഹികള്‍ക്കും, ഈ തിരുന്നാള്‍ ഭംഗിയായി ആഘോഷിക്കുവാന്‍ സഹായിച്ച എല്ലാ സഹപ്രവര്‍ത്തകര്‍ക്കും, പ്രത്യേകിച്ച് ത്യേസ്യാമ്മ പടിഞ്ഞാറേലിനും നന്ദി പറഞ്ഞു. തുടര്‍ന്ന് സമാപനപ്രാര്‍ത്ഥനയോടുകൂടി യോഗം സമാപിക്കുകയും ചെയ്തു.