ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വികാരി വെരി റവ.ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം ആഘോഷിച്ചു

07:06 pm 6/11/2016

– ബിനോയി കിഴക്കനടി
Newsimg1_44941210
ഷിക്കാഗോ: ഒക്ടോബര്‍ 23 ഞായറാഴ്ച 9.45 നുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായത്തിന്റെ അഭിമാനവും, പ്രവാസി ക്‌നാനായ റീജിയണിന്റെ പ്രഥമ വികാരി ജെനറാളും, ഗ്രന്ഥകര്‍ത്താവും,നേതൃത്വപാടവവും, ദീര്‍ഘവീക്ഷണവും ഉള്ള ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട്‌ഫൊറോനായുടെ സ്വന്തം വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം വളരെ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. പ്രവാസി ക്‌നാനായക്കാരുടെ ആധ്യാത്മീക വളര്‍ച്ചയില്‍, നിര്‍ണ്ണായക പങ്ക് വഹിച്ച മുത്തോലത്തച്ചന്റെ വിലമതിക്കാനാവാത്ത സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട്, ഫൊറോനാ എക്സ്സിക്കൂട്ടീവിന്റെ നേത്യുത്വത്തില്‍ എല്ലാ ഇടവാംഗങ്ങളോടൊത്ത് ആഹ്ലാദപൂര്‍വ്വം കേക്ക് മുറിച്ചാണ് ജന്മദിനം ആഘോഷിച്ചത്.

തുടര്‍ന്ന് മുത്തോലത്തച്ചന്‍ നല്‍കിയ സന്ദേശത്തില്‍, ജന്മദിനം സ്രഷ്ടാവായ ദൈവത്തേയും, മാതാപിതാക്കളേയും, ഗോഡ് പേരന്റ്‌സിനേയും നന്ദിപൂര്‍വ്വം അനുസ്മരിക്കേണ്ട ദിനമാണെന്നും, പരിശുദ്ധമായ ഈ ദിവ്യബലിയില്‍ അവരേയും, അച്ചന്റെ ഇപ്പോഴത്തെ കുടുംബാംഗങ്ങളായ എല്ലാ ഇടവകക്കാര്‍ക്കുംവേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിച്ചെന്നും, ചര്‍ച്ച് എക്സ്സിക്കൂട്ടീവും, ഇടവകാംഗങ്ങളും ചെയ്യുന്ന എല്ലാ സഹകരണങ്ങള്‍ക്കും പ്രത്യേകം നന്ദി പറയുകയും ചെയ്തു.