– ബിനോയി കിഴക്കനടി
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, ഭക്തിസാന്ദ്രമായി, കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുവാന്‍ രക്തസാക്ഷ്യം വഹിച്ച വി. ജോണ്‍ നെപുംസ്യാനോസിന്റെ തിരുനാള്‍ ആചരിച്ചു. മെയ് 15 ഞായറാഴ്ച രാവിലെ 9.45 ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തിലും, അസി. വികാരി റെവ. ഫാ. ജോസ് ചിറപ്പുറത്തിന്റെ സഹകാര്‍മ്മികത്വത്തിലൂമാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.
തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, മാര്‍ ജോയി പിതാവ് തന്റെ ജീവിത സാക്ഷ്യവും, വി. ജോണ്‍ നെപുംസ്യാനോസിന്റെ പേര് ലഭിക്കുവാനുണ്ടായ സാഹചര്യവും, ആ വിശുദ്ധന്റെ മധ്യസ്തതയില്‍ തനിക്ക് ലഭിച്ച അനുഗ്രഹങ്ങളേപ്പറ്റിയും, കേരളത്തിലും പുറത്തും വിശുദ്ധന്റെ നാമത്തിലുള്ള ദൈവാലയങ്ങളേപ്പറ്റിയും അഭിവന്ദ്യ പിതാവ് അനുസ്മരിച്ചു. വി. ജോണ്‍ നെപുംസ്യാനോസിന്റെ തിരുനാളില്‍ പങ്കെടുത്ത് വിശ്വാസികളെ അനുഗ്രഹിച്ച മാര്‍ ജോയി പിതാവിന് കൈക്കാരനായ ശ്രീ. ജോര്‍ജ്ജ് പുല്ലോര്‍കുന്നേല്‍ പൂക്കള്‍ നല്‍കി സ്വീകരിക്കുകയും, ഫൊറോനാ അസി. വികാരി റെവ. ഫാ. ജോസ് ചിറപ്പുറത്ത്, വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റേയും ഫൊറോനാംഗങ്ങളുടേയും പേരില്‍ ഹാര്‍ദ്ദവമായ നന്ദി രേഖപ്പെടുത്തി.
കുമരകം വെള്ളറ പുത്തെന്‍പള്ളി ഇടവകയില്‍ നിന്ന് ഷിക്കാഗോയില്‍ കുടിയേറീയ ഇടവകാംഗങ്ങളാണ് ഈതിരുന്നാളിന്റെ പ്രസുദേന്തിമാര്‍.