ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ഷിക്കാഗോ സോഷ്യല്‍ മിനിസ്ട്രിയുടെ ഉത്ഘാടനം

10:59 am 22/11/2016

– ബിനോയി സ്റ്റീഫന്‍ കിഴക്കനടി
Newsimg1_65695172
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍, നവംബര്‍ 13 ഞായറാഴ്ച 9.45ന് നടന്ന വിശുദ്ധകുര്‍ബാനക്കുശേഷം ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് ഷിക്കാഗോ സോഷ്യല്‍ മിനിസ്ട്രിയുടെ ഫൊറോനാതല ഉത്ഘാടനം നിര്‍വഹിച്ചു. 2017 കാരുണ്യ ജൂബിലി വര്‍ഷ സമാപനത്തോടനുബന്തിച്ച് ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ സാമൂഹിക പ്രവര്‍ത്തനത്തിനുവേണ്ടി സ്ഥാപിച്ച മിനിസ്ട്രിയാണ് ഷിക്കാഗോ സോഷ്യല്‍ മിനിസ്ട്രി (സി.എസ്.എം.).

രൂപതയിലെ ഇടവകളിലും മിഷനുകളിലുമുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, മറ്റ് ഭക്ത സംഘടനകള്‍, വിവിധ മിനിസ്ട്രികള്‍ എന്നിവയിലൂടെയാണ് ഇന്‍ഡ്യയിലും അമേരിക്കയിലുമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍കുന്നവരെ സഹായിച്ച്‌കൊണ്ടിരുന്നത്. രൂപതാതലത്തില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനാണ് ഷിക്കാഗോ സോഷ്യല്‍ മിനിസ്ടി വഴി ഉദ്ദേശിക്കുന്നത്. രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് (രക്ഷാധികാരി), സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് (പ്രസിഡന്റ്), റെവ ഫാ. എബ്രാഹം മുത്തോലത്ത് (സെക്രട്ടറി), ഫാ. പോള്‍ ചാലിശ്ശേരി (ട്രഷറര്‍) എന്നിവരാണ് ഷിക്കാഗോ സോഷ്യല്‍ മിനിസ്ട്രിയുടെ ഭാരവാഹികള്‍.