ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍ മെയ് 22ന് ആദ്യകുര്‍ബാന സ്വീകരണം

08:46am 21/5/2016
– ബിനോയി കിഴക്കനടി
Newsimg1_69435481
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ആദ്യകുമ്പസാരം മെയ് 21 നും, ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണം മെയ് 22 ഞായറാഴ്ച 10 മണിക്കും നടത്തപ്പെടുന്നു.

ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് ചെള്ളക്കണ്ടത്തില്‍ ബിജുവിന്റേയും രേഖയുടെയും പുത്രനായ ഡാനിയേല്‍, ചെറിയാത്തില്‍ റ്റിമ്മിയുടേയും മേരിയുടേയും പുത്രനായ മാത്യു, എള്ളങ്കിയില്‍ ജോസിന്റേയും സ്സീനായുടേയും പുത്രനായ ജേക്കബ്, കളപ്പുരക്കല്‍ ബിനുവിന്റേയും ജിന്‍സിയുടേയും പുത്രനായ മെല്‍ബിന്‍, മാളിയേക്കല്‍ സുനീഷിന്റേയും ചിന്നിയുടേയും പുത്രിയായ സിയാന്‍, മണപ്പള്ളില്‍ ജിമ്മിയുടേയും ബിനിയുടേയും പുത്രിയായ അലെക്‌സീസ്, ഓലിയില്‍ ജോബിയുടേയും ജിബ്ബിയുടേയും പുത്രനായ ഏറന്‍, പുളിമലയില്‍ ഷാജുവിന്റേയും അന്നമ്മയുടേയും പുത്രനായ ജോഷ്വ, പുല്ലാപ്പള്ളിയില്‍ മത്തിയാസിന്റേയും ഡെന്നിയുടേയും പുത്രിയായ ചെല്‍സി, പുല്ലാപ്പള്ളിയില്‍ ജോസ്മോന്റേയും എലിസബത്തിന്റേയും പുത്രനായ കെന്റ്, തത്തംകുളം ലൂക്കിന്റേയും ലല്ലുവിന്റേയും പുത്രിയായ സെറീന, തോട്ടം സ്റ്റെബിയുടേയും ചിനുവിന്റേയും പുത്രിയായ നീവാ, ഉഷസ് ഇമ്മാനുവേലിന്റേയും ബിന്‍സിയുടേയും പുത്രിയായ അഞ്ചലി, വാച്ചാച്ചിറ ജെയിസണിന്റേയും ബോബിയുടേയും പുത്രിയായ ജിയ, വാച്ചാച്ചിറ ജോണ്‍സണിന്റേയും ജോംസിയുടേയും പുത്രനായ ജോനഥന്‍ എന്നിവരാണ്.

ക്‌നാനായ കത്തോലിക്ക റീജിയണ്‍ വികാരി ജെനറാള്‍ മോണ്‍. തോമസ് മുളവനാല്‍, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി റവ. ഫാ. ജോസ് ചിറപ്പുറത്ത്, റെവ. ഫാ. റ്റോമി ചെള്ളക്കണ്ടത്തില്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.

കുട്ടികളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായ ആഘോഷകരമായുള്ള ആദ്യകുര്‍ബാനസ്വീകരണത്തില്‍ പങ്കെടുത്ത്, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് അനുഗ്രഹപ്രദമാക്കണമെന്ന് ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തും, കുട്ടികളുടെ മാതാ-പിതാക്കളും, അധ്യാപകരും അറിയിക്കുന്നു.