ഷിക്കാഗോ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ഫോമയുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്കും ടീമിനും സ്വീകരണം നല്‍കുന്നു

12:20pm 18/7/2016
Newsimg1_24556581 (1)
ഷിക്കാഗോ: ഇക്കഴിഞ്ഞ ജൂലൈ എട്ടാംതീയതി മയാമിയില്‍ ഫോമ നാഷണല്‍ കണ്‍വന്‍ഷനില്‍ നടന്ന 2016- 18 വര്‍ഷത്തേക്കുള്ള ഭരണസമിതിയുടെ തെരഞ്ഞെടുപ്പില്‍ വിജയംവരിച്ച പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്കും മറ്റു വിജയാര്‍ത്ഥികള്‍ക്കും ജൂലൈ 29-നു വെള്ളിയാഴ്ച വൈകുന്നേരം 7.30-നു ഷിക്കാഗോ സെന്റ് മേരീസ് ചര്‍ച്ചില്‍ വച്ച് (St. Marys Knanaya Church, Morton Groove ) വന്‍ സ്വീകരണം നല്‍കുന്നു. പ്രസ്തുത യോഗത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ഷിക്കാഗോയിലെ സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിക്കും. ഈ സ്വീകരണ യോഗത്തിന്റെ ഭംഗിയായ നടത്തിപ്പിനുവേണ്ടി ജോസ് മണക്കാട്ടിന്റെ നേതൃത്വത്തില്‍ അച്ചന്‍കുഞ്ഞ് മാത്യു, സണ്ണി വള്ളിക്കളം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് മണക്കാട്ട് (847 830 4128), അച്ചന്‍കുഞ്ഞ് മാത്യു (847 912 2578), സണ്ണി വള്ളിക്കളം (847 722 7598), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564).