ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയം: തോമസ് ചാഴികാടന്‍

09:40 am 25/10/2016

– ജിമ്മി കണിയാലി
Newsimg1_91574014
ഷിക്കാഗോ: അമേരിക്കയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണെന്നു മുന്‍ എം.എല്‍.എ തോമസ് ചാഴികാടന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തനതായ സാംസ്കാരിക പാരമ്പര്യത്തെ നിലനിര്‍ത്തുവാനും, വ്യക്തിത്വം കാത്തുസൂക്ഷിക്കുവാനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും ശ്ശാഘനീയമാണെന്നു ചാഴികാടന്‍ പറഞ്ഞു. മൗണ്ട് പ്രോസ്‌പെക്ടസിലെ കണ്‍ട്രി ഇന്നില്‍ കൂടിയ ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബിജി സി. മാണി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ സംസാരിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.