ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ഒക്‌ടോബര്‍ 23-ന് –

07:54 pm 6/10/2016

ജിമ്മി കണിയാലി
Newsimg1_40652690
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജനറല്‍ബോഡി യോഗം ഒക്‌ടോബര്‍ 23-നു വൈകുന്നേരം 5 മണി മുതല്‍ സി.എം.എ ഹാളില്‍ (834 E Rand Rd, Suite 13, Mount Prospect, IL 60056) വച്ചു നടത്തുന്നതാണ്.

പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സെക്രട്ടറി ബിജി സി. മാണി കഴിഞ്ഞ രണ്ടുവര്‍ഷത്തെ വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്കുകള്‍ അവതരിപ്പിക്കും.

തുടര്‍ന്ന് അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പുതിയ ഡയറക്ടര്‍ ബോര്‍ഡ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചടങ്ങുകള്‍ക്ക് ജെസ്സി റിന്‍സി, മോഹന്‍ സെബാസ്റ്റ്യന്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, ജേക്കബ് പുറയമ്പള്ളില്‍, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത്, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോഷി മാത്യു പുത്തൂരാന്‍, ജൂബി വള്ളിക്കളം, മത്തിയാസ് പുല്ലാപ്പള്ളില്‍, രഞ്ജന്‍ ഏബ്രഹാം, സാബു നടുവീട്ടില്‍, സന്തോഷ് നായര്‍, ഷാബു മാത്യു, സ്റ്റാന്‍ലി കളരിക്കമുറിയില്‍, സണ്ണി വള്ളിക്കളം, തൊമ്മന്‍ പൂഴിക്കുന്നേല്‍, സേവ്യര്‍ ഒറവണക്കളത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ സുപ്രധാന യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.