12:35pm 26/2/2016
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: കഴിഞ്ഞ 16 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ുകൊണ്ടിരിക്കു ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച് മാര്‍ച്ച് മാസം 3,4,5,6 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ വച്ചു ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുു.
ക്രിസ്തുവിന്റെ പീഡാസഹനത്തെകുറിച്ച് ധ്യാനിക്കു വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെകുറിച്ചും, ദൈവത്തിന്റെ കരുണയെകുറിച്ചും, കരുണയുടെ വര്‍ഷത്തിന്റെ ലക്ഷ്യത്തെകുറിച്ചും പങ്കുവയ്ക്കു ഈ ധ്യാനത്തിന് നേതൃത്വം നല്‍കുത് ദൈവം വരദാനങ്ങളാല്‍ ഏറെ അത്ഭുതകരമായി അനുഗ്രഹിച്ച് ഉയര്‍ത്തിയ പ്രശസ്ത വചനപ്രഘോഷകരായ റവ:ഫാ.ഷാജി തുമ്പേചിറയില്‍, ബ്രദര്‍: ജയിംസ്‌കു’ി ചമ്പക്കുളം, ബ്രദര്‍: പി.ഡി. ഡോമിനിക്ക്, ബ്രദര്‍: ശാന്തിമോന്‍ ജേക്കബ്ബ് എിവരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുക. അനുഗ്രഹീത ഗാനശുശ്രൂഷകള്‍ ബ്രദര്‍: മാര്‍’ിന്‍ മഞ്ഞപ്പറ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. യുവജനധ്യാനത്തിന് സിസ്റ്റര്‍ റാണി മാത്യൂസും, കു’ികളുടെ ധ്യാനത്തിന് സിസ്റ്റര്‍ ആഗ്‌നസും നേതൃത്വം നല്‍കും.
നാലുദിവസങ്ങളിലായി നടത്തപ്പെടു ഈ പെസഹാധ്യാനം മാര്‍ച്ച് മൂാം തീയതി വ്യാഴാഴ്ച വൈകി’് 5.30 മുതല്‍ 9.30 വരേയും, നാലാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ വൈകി’് 9 മണി വരേയും, അഞ്ചാം തീയതി രാവിലെ 9.30 മുതല്‍ വൈകി’് 8 മണി വരേയും, ആറാം തീയതി ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകുരേം 5 മണി വരേയുമാണ് മുതിര്‍വര്‍ക്ക് ധ്യാനം. യുവജനങ്ങള്‍ക്കും കു’ികള്‍ക്കും മാര്‍ച്ച് അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുരേം 5 മണിവരെയും, ആറാം തീയതി ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകി’് 5 മണി വരേയുമാണ് ധ്യാനം.
കരുണയുടെ ഈവര്‍ഷത്തില്‍ വലിയ നോമ്പുകാലത്തില്‍ കുടുംബ സമേതം ധ്യാനത്തില്‍ പങ്കുചേര്‍് പ്രബുദ്ധരായി ആത്മപരിവര്‍ത്തനം നേടുവാനും വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനുംദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മ പരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേയ്ക്ക് വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേയ്ക്ക് കടുവരുവാനും സഭാ വ്യത്യാസഭേദമെന്യേ ഏവരെയും ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, അസിസ്റ്റന്റ് വികാരി റവ.ഫാ. ജോസ് ചിറപ്പുറത്ത് എിവര്‍ ഈശോയുടെ നാമത്തില്‍ ക്ഷണിക്കുു. ധ്യാന ദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തി പ്രാര്‍ത്ഥനയും, ആന്തരീക സൗഖ്യപ്രാര്‍ത്ഥനയും, പരിശുദ്ധാത്മാഭിഷേക പ്രാര്‍ത്ഥനയും, കുടുംബനവീകരണ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. തോമസ് മുഴവനാല്‍ (വികാരി) 310 709 5111, ഫാ. ജോസ് ചിറപ്പുറത്ത് (അസിസ്റ്റന്റ് വികാരി) 872 305 1345, സാബു മഠത്തിപ്പറമ്പില്‍ (847 276 7354). വെബ്:www.mariantvworld.org, www.queenmaryministryusa.org