ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തിന്റെ ദശാബ്ദി ­ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥി

08:59am 24/7/2016
– ബിനോയി കിഴക്ക­നടി
Newsimg1_60648481 (1)
ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിന്റെ ദശാബ്ദി ആഘോഷം സെപ്റ്റംബര്‍ 9, 10, 11 തിയതികളില്‍ നടത്തപ്പെടുന്നു. സീറോമലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടു­ക്കു­ന്നു

അമേരിക്കയിലെ ക്‌നാനായ സമുദായത്തിന്റെ സഭാപരമായ വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ സേക്രഡ് ഹാര്‍ട്ട് ദൈവാലയം ദശാബ്ദി പിന്നിടുമ്പോള്‍ അത് ഇടവകസമൂഹത്തെ സംബന്ധിച്ചിടത്തോളം, അഭിമാനത്തിന്റേയും, ക്യതജ്ഞതയുടേയും നിമിഷങ്ങളാണ്. ഈ ദൈവാലയത്തിന്റെ വിശ്വാസ വളര്‍ച്ചയുടെ തുടര്‍ച്ചയായി, ഇന്ന് വടക്കേഅമേരിക്കയില്‍ ക്‌നാനായ സമുദായത്തിന് 12 ദൈവാലയങ്ങളും 9 മിഷനുകളുമായി മുന്നേറുമ്പോള്‍, ഈ കാലയളവില്‍ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ കാരുണ്യവാനായ ദൈവത്തിന് ഇടവക സമൂഹം ഒന്നായി നന്ദി അര്‍പ്പിക്കുന്നു. വടക്കേഅമേരിക്കയിലെ ക്‌നാനായ സമുദായത്തിന്റെ ദൈവാലയം എന്ന ദീര്‍ഹകാല സ്വപ്നം സാക്ഷാല്‍ക്കരിച്ചത് മുന്‍വികാരി ജനറാളും, ഫൊറോനാ വികാരിയുമായ വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ നേത്യുത്വപാടവവും, പ്രാചോതനവവും ദീര്‍ഹവീക്ഷണവും കൊണ്ടായിരുന്നു. വികാരി ജനറാളും സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാലിന്റേ നേത്യുത്വത്തില്‍, ക്‌നാനായ റീജിയണ്‍ ആത്മീയവളര്‍ച്ചയില്‍ ഇപ്പോള്‍ മുന്നേറുന്നു.

കഴിഞ്ഞ പത്ത് വര്‍ഷക്കാലം തിരുഹൃദയ ദൈവാലത്തിലൂടെ കാരുണ്യവാനായ ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കാനും, ദശാബ്ദി ആഘോഷങ്ങള്‍ക്ക് ആത്മീയമായി ഒരുങ്ങുന്നതിനുവേണ്ടിയും, ഓഗസ്റ്റ് 25 മുതല്‍ 28 വരെ കൈറോസ് ടീം നയിക്കുന്ന ആത്മീയ ശുഷ്രൂഷ നടത്തപ്പെടുന്നതാണ്.

സെപ്‌റ്റെംബെര്‍ 9, വെള്ളി വൈകുന്നേരം 7 മണിക്ക് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ദിവ്യബലിയോടെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. വിശുദ്ധ കുര്‍ബാനയോടനുബന്ദിച്ച് പത്താം വാര്‍ഷിക ആഘോഷപരിപാടികള്‍ പിതാവ് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാരീഷ്ഹാളില്‍ കലാസന്ധ്യ അരങ്ങേറും.

സെപ്‌റ്റെംബെര്‍ 10, ശനിയാഴ്ച ദൈവാലത്തില്‍ വച്ച് 12 മണിക്കൂര്‍ ആരാധന നടത്തപ്പെടുന്നതാണ്. രാവിലെ 9 മണിക്ക് അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്ന് രാത്രി 9 മണിവരെ ആരാധന തുടരുകയും ചെയ്യും.

സെപ്‌റ്റെംബെര്‍ 12 ഞായറാഴ്ച രാവിലെ 9:30 ന് ദൈവാലയ അങ്കണത്തില്‍ അഭിവന്ദ്യ പിതാക്കന്മാരായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ക്ക് സ്വീകരണം നല്‍കുന്നതാണ്. തുടര്‍ന്ന് അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി ഉണ്ടായിരിക്കുന്നതാണ്. 12 മണിക്കുചേരുന്ന സമാപനസമ്മേളനം മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 1 മണിക്ക് സ്‌നേഹവിരുന്നോടുകൂടി ദശാബ്ദി ആഘോഷ പരിപാടികള്‍ സമാപിക്കും.

തിരുഹൃദയ ഇടവകയുടെ ദശാബ്ദി ആഘോഷപരിപാടികളില്‍ പങ്കെടുത്ത് ദൈവത്തിന് നന്ദി പറയുവാനും, സന്തോഷം പങ്കിടുവാനും, എല്ലാവരേയും ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് സ്വാഗതം ചെയ്യുന്നു. ഫൊറോനാ എക്‌സിക്കൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ഫിലിപ്പ് പുത്തെന്‍പുരയില്‍, ജോര്‍ജ്ജ് പുള്ളോര്‍ക്കുന്നേല്‍, സണ്ണി മുത്തോലം, ബിനോയ് കിഴക്കനടി, സുജ ഇത്തിത്തറ എന്നിവരോടൊപ്പം ജനറല്‍ കണ്‍­വീനര്‍ റ്റോണി പുല്ലാപ്പള്ളി, കണ്‍­വീനര്‍മാരായ ജോയി വാച്ചാച്ചിറ, തങ്കമ്മ നെടിയകാലായില്‍, കുര്യന്‍ നെല്ലാമറ്റം, ടോമി കുന്നശ്ശേരിയില്‍, ഷിബു മുളയാനിക്കുന്നേല്‍, ബിനോയി കിഴക്കനടി എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേത്യുത്വം നല്‍കുന്നു.