07:13am 13/9/2016
ബിനോയി കിഴക്കനടി (പി.ആര്‍.ഒ.)
ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ക്‌നാനായ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനായുടെ ദശാബ്ദി ആഘോഷങ്ങള്‍ പ്രൌഡഗംഭീരമായി സമാപിച്ചു. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ ആഘോഷങ്ങളില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, കാനഡ പെംബ്രോക്കി രൂപതാധ്യക്ഷന്‍ മാര്‍ മൈക്കിള്‍ മുള്‍ഹാള്‍, ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവരുടെ നിറ സാന്നിധ്യം കൊണ്ട് ശ്രധ്യേയമായിരുന്നു.
സെപ്‌റ്റെംബെര്‍ 11, ഞായറാഴ്ച രാവിലെ 9:30 ന് ദൈവാലയ അങ്കണത്തില്‍ അഭിവന്ദ്യ പിതാക്കന്മാരായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാര്‍ മൈക്കിള്‍ മുള്‍ഹാള്‍, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, വികാരി ജനറാളന്മാരായ റെവ. ഫാ. അഗസ്റ്റിന്‍ പാലക്കപറമ്പില്‍, റെവ. ഫാ. തോമസ് മുളവനാല്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. തുടര്‍ന്ന് അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തിലും, മറ്റ് പിതാക്കന്മാരുടേയും, 17 വൈദികരുടേയും സഹകാര്‍മ്മികത്വത്തിലുമുള്ള സമൂഹബലി നടന്നു.
തിരുകര്‍മ്മങ്ങള്‍ക്ക് മധ്യെ നടന്ന വചനസന്ദേശത്തില്‍, കരുണയുടെ ഈ വര്‍ഷത്തില്‍, നമ്മള്‍ മറ്റുള്ളവരോട് കരുണയുള്ളവരായിരിക്കണമെന്നും, അവരെ സഹായിക്കാന്‍ ബാധ്യസ്ഥരാണെന്നും ഓര്‍മ്മപ്പെടുത്തി. നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയുടെ തുടക്കവും പ്രചോദനവും ഷിക്കാഗോ തിരുഹ്യദയ ദൈവാലയം ആയിരുന്നു എന്ന് അഭിവന്ദ്യ ആലഞ്ചേരി പിതാവ് അനുസ്മരിച്ചു. അനേകം പ്രതിസന്ധികളെ തരണം ചെയ്ത് ഈ ഇടവക സ്ഥാപനത്തിനും, അത്ഭുതകരമായ വളര്‍ച്ചക്കും നേത്യുത്വം നല്‍കിയ ബഹുമാനപ്പെട്ട വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിനെ പിതാവ് പ്രത്യേകം അനുമോദിച്ചു.
തുടര്‍ന്ന് ദൈവാലയത്തില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വച്ച് തിങ്ങിനിറഞ്ഞ വിശ്വാസികളുടെ സാന്നിധ്യത്തില്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്താ ഇടവകയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് സ്വാഗതവും, അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട്, അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത്, അഭിവന്ദ്യ മാര്‍ മൈക്കിള്‍ മുള്‍ഹാള്‍, അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നല്‍കി. ഷിക്കാഗോ ക്‌നാനായ റീജിയണ്‍ ഡിറക്ടറും, വികാരി ജനറാളുമായ മോണ്‍. തോമസ് മുളവനാല്‍, ഷിക്കാഗൊ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ദൈവാലയത്തിന്റെ മുന്‍വികാരിയും, ഇപ്പോള്‍ ഹൂസ്റ്റണ്‍ ഫൊറോനാ വികാരിയുമായ വെരി റെവ. ഫാ. സജി പിണര്‍ക്കയില്‍, തിയോഫിന്‍ ചാമക്കാല, ജോയി വാച്ചാച്ചിറ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. റ്റീനാ നെടുവാമ്പുഴയുടെ ക്യതജ്ഞതാ സമര്‍പ്പണവും, തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്നോടും കൂടി ദശാബ്ദി ആഘോഷങ്ങള്‍ ഔദ്യോഗികമായി സമാപിച്ചു. ജനറല്‍ കണ്‍വീനര്‍ റ്റോണി പുല്ലാപ്പള്ളി മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു. ദശാബ്ദി ആഘോഷപരിപാടികള്‍ക്ക് എക്സ്സിക്കൂട്ടീവംഗങ്ങളായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ഫിലിപ്പ് പുത്തെന്‍പുരയില്‍, ജോര്‍ജ്ജ് പുള്ളോര്‍ക്കുന്നേല്‍, സണ്ണി മുത്തോലത്ത്, ബിനോയി കിഴക്കനടി, സുജ ഇത്തിത്തറ, ജനറല്‍ കണ്‍വീനര്‍ റ്റോണി പുല്ലാപ്പള്ളി, വിവിധ കമ്മിറ്റി കോര്‍ഡിനേറ്റേഴ്‌സായ കുര്യന്‍ നെല്ലാമറ്റം, സജി മാലിത്തുരുത്തേല്‍, ജോയി വാച്ചാച്ചിറ, ആന്‍സി ചേലക്കല്‍, ഷിബു മുളയാനിക്കുന്നേല്‍, മോളമ്മ തൊട്ടിച്ചിറ, സണ്ണി ചെമ്മാച്ചേല്‍, റ്റോമി കുന്നശ്ശേരിയില്‍, റ്റീന കോലടി, തങ്കമ്മ നെടിയകാലായില്‍, സഞ്ചു തെക്കാനാട്ട് എന്നിവര്‍ നേത്യുത്വം നല്‍കി.