ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന ക്രിസ്മസിനൊരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം നടന്നു

08:06 am 23/12/2016

– ബിനോയി കിഴക്കനടി (പി. ആര്‍. ഒ.)
Newsimg1_57258924
ഷിക്കാഗോ: ഡിസംബര്‍ മാസം 17 മുതല്‍ 18 വരെ, പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന ഇടവകയില്‍ ഫാ. ജോണ്‍ ചെറുനിലത്ത്, ബിബി തെക്കനാട്ട്, സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍, ബോണി തെക്കനാട്ട്, സിറില്‍ മാളിയേക്കല്‍തറയില്‍, പീയൂസ് കണ്ടാരപ്പള്ളില്‍, ബെഞ്ചമിന്‍ തെക്കനാട്ട് എന്നിവരുടെ നേത്യുത്വത്തില്‍ ക്രിസ്മസിനൊരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം നടന്നു. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും പ്രത്യേക സെക്ഷനുകളായാണ് ധ്യാനം ഒരുക്കിയിരുന്നത്. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയില്‍ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബ നവീകരണ ധ്യാനത്തിന് നേത്യുത്വം നല്‍കിയത്.

യേശുക്രിസ്തുവിന്റെ ജനനതിരുന്നാളിനൊരുക്കമായി നടത്തപ്പെട്ട ഈ കുടുംബ നവീകരണ ധ്യാനം നയിച്ച ഫാ. ജോണ്‍ ചെറുനിലത്ത്, റ്റോബി മണിമലത്ത്, ബിബി തെക്കനാട്ട്, സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍, ബോണി തെക്കനാട്ട്, സിറില്‍ മാളിയേക്കല്‍തറയില്‍, പീയൂസ് കണ്ടാരപ്പള്ളില്‍, ബെഞ്ചമിന്‍ തെക്കനാട്ട് എന്നിവര്‍ക്കും, ഗാനശുശ്രൂഷകളാല്‍ അനുഗ്രഹീതരാക്കിയ സജി മാലിത്തുരുത്തേല്‍, ജോ ആന്റണി, എന്നിവര്‍ക്കും, മറ്റുസംഘാടകര്‍ക്കും, കൊടും തണുപ്പിനെ അവഗണിച്ചുകൊണ്ട് ഈ ധ്യാനത്തിലെ പങ്കെടുത്ത് ഇത് വിജയിപ്പിച്ച ഏവര്‍ക്കും ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദര്‍എബ്രാഹം മുത്തോലത്ത് നന്ദി അറിയിച്ചു.