ഷിക്കാഗോ സോഷ്യല്‍ ക്ലബ് വടം വലി മത്സരം. കുവൈറ്റില്‍ നിന്നും കെകെബി ഷിക്കാഗോയിലേക്ക്

09:38am 01/7/2016

Newsimg1_5785874
കുവൈറ്റ്: നോര്‍ത്ത് അമേരിക്കയിലെ പേരെടുത്ത വടംവലി മത്സരമായ ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്­ട്ര വടംവലി മത്സരത്തില്‍ പങ്കെടുക്കുവാന്‍ കുവൈറ്റിലെ കെകെബി അഥവാ കുവൈറ്റ് കോട്ടയം ബ്രദേഴ്‌സ് ഷിക്കാഗോയിലേക്ക്. കെവി ടിവി യുടെ ഡയറക്ടര്‍ സാജു കണ്ണമ്പള്ളി പ്രസിഡണ്ട്­ ആയുള്ള ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങലോട് അനുബന്ധിച്ച് നടത്തപെടുന്ന അന്താരാഷ്­ട്ര വടംവലി മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആദ്യമായാണ്­ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരു ടീം യാത്രയാകുന്നത്.

ലണ്ടന്‍, ക്യാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമേ അമേരിക്കയിലെ വിവിധ സംസ്ഥാങ്ങളില്‍ നിന്നുള്ള മികച്ച ടീമുകളും മത്സരത്തില്‍ മാറ്റുരക്കുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കുവൈറ്റിലെ മുന്‍ നിര വടം വലി ടീമുകളില്‍ ഒന്നായി വളര്‍ന്നിരിക്കുന്ന കെകെബിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ അംഗീകാരം തന്നെയാണ്. എല്ലാ ടീമാങ്ങള്‍ക്കും വടം വലിയില്‍ പങ്കെടുക്കുവാന്‍ അമേരിക്കന്‍ വിസ ലഭിച്ചു കഴിഞ്ഞു. ഷിക്കാഗോയിലേക്ക് എത്തുന്ന കെ കെ ബി യുടെ ടീമംഗങ്ങള്‍ ഇവര്‍

Mejit Kuruppanthara
Philip K Simon
Thankachan Kuruppanthara
Binoy John Nellikuzhiyil Muttom
Thomas Areekkara
Sijo Areekkara
Libin Philip
Bibin Uzhavoor
Shaji Kuruppanthara
Sanoop Wayanad
Manu Thamarakkadu
Binu Thodupuzha.