ഷിക്കാഗോ സ്റ്റാര്‍സ് നൈറ്റ് 2016 ഫൈനാന്‍സ് കമ്മിറ്റിക്ക് പൂര്‍ണ്ണരൂപമായി

09:23am 1/4/2016
ബിനോയി കിഴക്കനടി
Newsimg1_42528659

ഷിക്കാഗോ: ദശാബ്ദി വര്‍ഷമാചരിക്കുന്ന പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയവും, നോര്‍ത്തമേരിക്കന്‍ ക്‌നാനായ സമൂഹത്തിന്റെ അഭിമാനമായ ഷിക്കാഗോയിലെ തിരുഹൃദയ ക്‌നാനായ ഫൊറോനാ ദൈവാലയത്തിന്റെ ധനശേഖരണത്തിനായി മെയ്ണ്ടമാസം 6 ന് ഷിക്കാഗോ വില്യം താഫ്റ്റ് ഹൈസ്‌കൂളില്‍ വച്ച് നടക്കുന്ന ണ്ട’ഷിക്കാഗോ സ്റ്റാര്‍സ് നൈറ്റ്’ സ്‌റ്റേജ് ഷോയുടെ ഫൈനാന്‍സ് കണ്‍ണ്ടവീനറായി കുര്യന്‍ നെല്ലാമറ്റത്തേയും, ജോ. കണ്‍ണ്ടവീനര്‍മാരായി കുഞ്ഞുമോന്‍ നെടിയകാല, മാത്യു ഇടിയാലി, സുജ തൊട്ടിച്ചിറ എന്നിവരേയും, കമ്മിറ്റിയിലേക്ക് റ്റോണി പുല്ലാപ്പള്ളി, ജോബി ഓളിയില്‍, ഷിബു മുളയാനിക്കുന്നേല്‍, മത്തിയാസ് പുല്ലാപ്പള്ളി, ഡോളി പുത്തെന്‍പുരയില്‍, സണ്ണി മുത്തോലം, ജെന്നി തണ്ണിക്കിരി, സാബു ഇലവുങ്കല്‍, ബിനോയി കിഴക്കനടി, ബെന്നി വാച്ചാച്ചിറ എന്നിവരേയും തിരഞ്ഞെടുത്തു. സുത്യര്‍ഹമായി സേവനം ചെയ്യുന്ന ഈ ഫൈനാന്‍സ് ടീമംഗങ്ങളെ ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിനന്ദിച്ചു.