ഷീന ബോറ വധം: പീറ്റർ മുഖർജിയെ കുറ്റപ്പെടുത്തി മകൻ രാഹുൽ

08;50 PM 26/08/2016
images (2)
മും​ൈബ: ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിയുടെ ഭർത്താവ്​ പീറ്റർ മുഖർജിയെ മകൻ രാഹുൽ കുറ്റപ്പെടുത്തുന്നതി​െൻറ ഫോൺ സംഭാഷണങ്ങൾ പുറത്ത്​. ഷീനയെ കാണാതായാൽ എന്താണ്​ പ്രശ്​നമെന്നും എന്തിനാണ് പ്രശ്നങ്ങൾ സൃഷ്​ടിക്കുന്നതെന്നും രാഹുലിനോട് പീറ്റർ ചോദിക്കുന്നുണ്ട്. ത​െൻറ കാമുകിയെ കാണാതായതിൽ പിതാവിനെ രാഹുൽ സംശയിക്കുന്നു. ഷീന​ ബോറ​െയ പെ​െട്ടാന്നൊരു ദിവസം കാണാതായാൽ എന്തുസംഭവിക്കുമെന്ന്​ സംഭവത്തിന്​ ഒരു വർഷം മുമ്പ്​ പീറ്റർ ​േചാദിച്ച കാര്യവും രാഹുൽ ഒാർമിപ്പിക്കുന്നുണ്ട്​. ഷീന ഉപേക്ഷിച്ച് പോയതിൽ രാഹുലിനെ പീറ്റർ ആശ്വസിപ്പിക്കുന്നതും സംഭാഷണങ്ങളിൽ കേൾക്കാം. രാഹുൽ റെക്കോഡ്​ ചെയ്​തതാണ്​ സംഭാഷണങ്ങൾ. തെളിവുകളായി കോടതിയിൽ സിബി​െഎ സമർപ്പിച്ച സംഭാഷണങ്ങളാണ്​ പുറത്തുവന്നത്​.

പീറ്റര്‍ മുഖര്‍ജിയുടെ രണ്ടാം ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ മകളാണ് ഷീന ബോറ. നാലു വര്‍ഷം മുമ്പ് ഷീന ബോറയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റായ്ഗഢ് ജില്ലയിലെ വിജനമായ ഗ്രാമത്തില്‍ കൊണ്ടുപോയി കത്തിച്ചെന്നാണ് കേസ്. ഇന്ദ്രാണി മുഖര്‍ജിയാണ് മുഖ്യപ്രതി.