ഷീന ബോറയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ഇന്ദ്രാണിയുടെ ഡ്രൈവർ

06:45pm 11/05/2016

download (4)

ന്യൂഡൽഹി: ഷീന ബോറ കൊലപാതകക്കേസിൽ പുതിയ വഴിത്തിരിവ്. മുഖ്യപ്രതി ഇന്ദ്രാണി മൂഖർജിയുടെ ഡ്രൈവർ ശ്യാംവർ റായ് കുറ്റം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയായി. ചോദ്യം ചെയ്യലിനിടെ ഷീനയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രതി കോടതിയെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.

കുറ്റകൃത്യത്തിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡ്രൈവർ കോടതിയെ അറിയിച്ചു. കൊലപാതകത്തെ കുറിച്ച് മുഴുവൻ കാര്യങ്ങളും വിശദീകരിക്കാൻ തയാറാണെന്നും ഡ്രൈവർ വ്യക്തമാക്കി. എന്നാൽ കേസിൽ പീറ്റർ മൂഖർജിയുടെ പങ്കിനെ കുറിച്ച് ഇയാൾ ഒന്നും പറഞ്ഞില്ല.

ഇന്ദ്രാണി മൂഖർജി, ആദ്യ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ റായ് എന്നിവർ ചേർന്ന് ഷീന ബോറയെ കാറിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2012 ഏപ്രിലിലായിരുന്നു സംഭവം. ഇവർ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ആഗസ്റ്റിൽ തന്നെ ഇവർ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ദ്രാണിയുടെ ഭർത്താവ് പീറ്റർ മൂഖർജിയെയും കേസിൽ പിന്നീട് അറ്സറ്റ് ചെയ്തിരുന്നു.