ഷീല ദീക്ഷിത് എടുക്കാച്ചരക്കാണെന്ന് മുന്‍ ബിഎസ്പി നേതാവ്

02:51pm 4/8/2016
download (5)
ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും യുപിയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ഷീല ദീക്ഷിതിനെതിരേ മുന്‍ ബിഎസ്പി നേതാവ് സ്വാമി പ്രസാദ് മൗര്യ നടത്തിയ പ്രസ്താവന വിവാദമായി. ഷീല ദീക്ഷിത് എടുക്കാച്ചരക്കാണെന്നാണ് മൗര്യ പറഞ്ഞത്. യുപിയിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് പ്രതിപാദിക്കവേയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.

നേരത്തെ പാര്‍ട്ടിക്കുള്ളില്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞാണ് സ്വാമിപ്രസാദ് മൗര്യ ബിഎസ്പി വിട്ടത്. പിന്നീട് പാര്‍ട്ടി അധ്യക്ഷ മായാവതി തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സീറ്റുകള്‍ വില്‍ക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതാദ്യമായല്ല മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നത്. നേരത്തെ, ബിഎസ്പി അധ്യക്ഷ മായാവതിയെ അഭിസാരികയെന്നു വിശേഷിപ്പിച്ച ബിജെപി നേതാവ് ദയാശങ്കര്‍ സിംഗിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.