ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഹീന സിദ്ദു പുറത്ത്

01.30AM 08-08-2016
heena_0708
റിയോ ഡി ഷാനെറോ: ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഹീന സിദ്ദു പുറത്ത്. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനലിന് യോഗ്യത നേടാന്‍ ഹീനയ്ക്കായില്ല. 14-ാം സ്ഥാനത്താണ് ഹീന ഫിനിഷ് ചെയ്തത്. ലോകചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണവും ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും വെങ്കലവും നേടിയിട്ടുള്ള താരമാണ് ഹീന സിദ്ധു.

ആദ്യ എട്ട് സ്ഥാനക്കാരാണ് ഫൈനലിന് യോഗ്യത നേടിയത്. 390 പോയിന്റ് നേടിയ റഷ്യയുടെ വിതാലിന ബാറ്റ്‌സാരാഷ്‌കിനയാണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമത്. ഷൂട്ടിംഗ് പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ജിത്തു റായ് കഴിഞ്ഞദിവസം പുറത്തായിരുന്നു.