ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്തിനും എത്സിക്കും യാത്രയയപ്പ് നല്‍കി

09:24 am 1/12/2016

– (വര്‍ഗീസ് പാലമലയില്‍- സെക്രട്ടറി)
Newsimg1_58020448
ഷിക്കാഗൊ: ഷിക്കാഗൊ സെന്റ് ജോര്‍ജ് പള്ളിയുടെ 28-ാ വാര്‍ഷികത്തോടനുബന്ധിച്ച് 31 വര്‍ഷത്തെ അമേരിയ്ക്കയിലെ പ്രവാസജീവിതത്തില്‍ നിന്നും വിരമിച്ച് ഇന്‍ഡ്യയിലേയ്ക്ക് പോകുന്ന ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്തിനും ഭാര്യ എത്സി വേങ്കടത്തിനും ഷിക്കാഗൊ സെന്റ് ജോര്‍ജ് പള്ളി, ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് യാത്രയയപ്പ് നല്‍കി. ഭദ്രാസന ട്രഷറാര്‍, കൗണ്‍സില്‍ മെമ്പര്‍ എന്നീനിലകളില്‍ പതിനഞ്ച് വര്‍ഷം സേവനമനുഷ്ഠിച്ച ഷെവലിയാര്‍ ചെറിയാന്‍ മലങ്കരദീപം എഡിറ്റര്‍ ആയും, ഭദ്രാസന ആസ്ഥാന മന്ദിരത്തിന്റെ പ്രവര്‍ത്തനസമിതി അംഗമായും, സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ അന്ത്യോഖ്യ വിശ്വാസ സംരക്ഷണസമിതിയുടെ ജനറല്‍ സെക്ര്ട്ടറി ആയി പ്രവര്‍ത്തിയ്ക്കുന്നു. അദ്ദേഹത്തിന്റെ സമര്‍പ്പണ ബോധത്തോടുകൂടിയുള്ള പ്രവര്‍ത്തനത്തെ അഭിവന്ദ്യ തിരുമേനി വളരെ സന്തോഷത്തോടെ സ്മരിച്ചു. ജുബിലി വര്‍ഷം നടത്തിയ 25-ന്മേല്‍ കുര്‍ബാനയുടെ കോര്‍ഡിനെറ്റര്‍, കണ്‍വെന്‍ഷന്‍ സമയത്തുള്ള സുരക്ഷ ചുമതല, ഇവ അതില്‍ ചിലതുമാത്രമാണെന്ന് അഭിവന്ദ്യ തിരുമേനി പ്രസംഗത്തില്‍ പറഞ്ഞു. ഇടര്‍ച്ചകളുണ്ടായ അവസരത്തില്‍ ഭദ്രാസനത്തെ ശക്തികരിയ്ക്കുന്നതിന് നല്ല ഒരു പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ടെന്ന് അഭിവന്ദ്യ തിരുമേനി പ്രത്യേകം സ്മരിച്ചു. സത്യവിശ്വാസത്തെ അണുവിട വ്യതിചലിയ്ക്കാതെ മുറുകെ പിടിയ്ക്കുകയും, മറ്റുള്ളവരിലേയ്ക്ക് അത്പകര്‍ന്നു കൊടുക്കുകയും ചെയ്തതിനാണ് പരിശുദ്ധ സഭ ഷ്വലിയാര്‍ സ്ഥാനം നല്‍കി അദ്ദേഹത്തെ ആഹത്തെ ആദരിച്ചതെന്നു അഭിവന്ദ്യ തിരുമേനി അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ ഭാവുകങ്ങളും നേരുകയും മലങ്കരസഭയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തുടരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. പള്ളിക്കര്യങ്ങളിലുള്ള ശ്രദ്ധയും, ചുമതലാബോധവും, സമര്‍പ്പണത്തോടുകൂടിയുള്ള പ്രവര്‍ത്തനവും, വിശ്വാസകാര്യങ്ങളിലുള്ള ഉത്‌ബോധനവും ഇടവക വികാരി ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. വിമണ്‍സ് ലീഗിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിയ്ക്കുന്ന ഏത്സിവേങ്കടത്തിന്റെ നിസ്വര്‍ദ്ധമായസേവനത്തെ ബഹുമാനപ്പെട്ട അച്ചന്‍ പ്രത്യേകം സ്മരിച്ചു. ഷെവലിയാര്‍ ചെറിയാനും കുടുബവും നാട്ടിലേയ്ക്ക് പോയാലും അവരുടെ ജീവിതത്തിലെ നല്ല ഭാഗം ചിക്കാഗോയിലായിരുന്നതുകൊണ്ട് ഇവിടെ തിരികെ വരും എന്നു ഇടവക സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ പറഞ്ഞു. ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്തിന്റെ എകുമെനിയ്ക്കല്‍ കൗണ്‍സിലിലെ സേവനത്തെ കൗണ്‍സില്‍ സെക്രട്ടറി ബെഞ്ചമിന്‍ തോമസ് പ്രശംസിയ്ക്കുകയും സെന്റ് ജോര്‍ജ് പള്ളിയ്‌ക്കൊ മലങ്കര ഭദ്രാസനത്തിനൊ മാത്രമല്ല, ഷിക്കാഗോയിലെ മലയാളി സമൂഹത്തിനു മുഴുവനും ചെറിയാന്‍ വേങ്കടത്തിന്റെയും എത്സിയുടേയും സേവനം നഷ്ടപ്പെടുന്നു എങ്കിലും കുറച്ചു നാള്‍ നാട്ടില്‍ സേവനമനുഷ്ഠിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് കൗണ്‍സിലിന്റെ നാമത്തില്‍ ഭാവുകങ്ങള്‍നേരുകയും ചെയ്തു. സണ്‍ഡേ സ്കൂള്‍ ഹെഡ്മിസ്ട്രസ് മേഴ്‌സി സ്കറിയ, സണ്‍ഡേ സ്കൂള്‍ റീജിനല്‍ ഡയറക്ടര്‍ റെജിമോന്‍ ജെയ്ക്കബ്, വനിതാ സമാജത്തിനു വേണ്ടി അമ്മിണി ജോണ്‍, ചാരിറ്റികോര്‍ഡിനേറ്റര്‍ ലൈസാമ്മ ജോര്‍ജ്, ശുശ്രൂഷകര്‍ക്ക് വേണ്ടി ബെഞ്ചമിന്‍ ഏലിയാസ്, യൂത്ത് അസോസിയേഷനുവേണ്ടി സൗമ്യ ജോര്‍ജ്, എന്നിവരെ കൂടാതെ കമാന്‍ഡര്‍ ഡോക്ടര്‍ റോയി തോമസ്, ഷെവലിയാര്‍ ജെയ്‌മോന്‍ സ്ക്കറിയ, ജെറോം അതിഷ്ടം എന്നിവര്‍ ഭാവുകങ്ങള്‍ നേര്‍ന്നു പ്രസംഗിച്ചു.ഡോണ്‍ ബെയ്‌ലി എയ്ഞ്ചിലിന്‍ മനോജ് എന്നിവര്‍ എം. സിമാരായിരുന്നു. ആരോടും ഞങ്ങള്‍ക്ക് യാതോരു നീരസവും ഇല്ലെന്നും ഞങ്ങളുടെ കൈയില്‍നിന്നും വന്നുപോയിട്ടുള്ള തെറ്റുകളും കുറ്റങ്ങളും ക്ഷമിയ്ക്കണമെന്നും എത്സി വേങ്കടത്ത് മറുപടിപ്രസംഗത്തില്‍പറഞ്ഞു. അഭിവന്ദ്യ തിരുമേനിയോടും ബഹുമാനപ്പെട്ട അക്ലനോടുമുള്ള നന്ദിയും സ്‌നേഹവും മറുപടി പ്രസംഗത്തില്‍ ഷെവലിയാര്‍ ചെറിയാന്‍ പ്രത്യേകം സൂചിപ്പിച്ചു. തനിയ്ക്കും കുടുംബത്തിനും ലഭിച്ചിരിയ്ക്കുന്ന എല്ലാ ഭാഗ്യങ്ങളും ഷിക്കാഗൊ സെന്റ് ജോര്‍ജ് പള്ളിക്കാര്‍ മുഖേനയാണെന്നും, ഇടവകക്കാരെ ഒരിയ്ക്കലും താനും കുടുംബവും മറക്കുകയില്ലെന്നും ഷിക്കാഗൊ സെന്റ് ജോര്‍ജ് പള്ളി അമേരിയ്ക്കന്‍ ഭദ്രാസനത്തിലെ ഏറ്റവും നന്നായി പ്രവര്‍ത്തിയ്ക്കുന്ന പള്ളികളില്‍ ഒന്നാണെന്നും എല്ലാവരും തന്നെയും കുടുംബത്തേയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്നും ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. വര്‍ഗീസ് പാലമലയില്‍ (സെക്രട്ടറി) അറിയിച്ചതാണിത്.