സംയുക്ത ഓണാഘോഷം ന്യൂയോര്‍ക്കില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

09:41 am 18/9/2016

– ബിജു ചെറിയാന്‍
Newsimg1_19388553
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മൂന്ന് പ്രമുഖ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഞായറാഴ്ച(18ന്) ന്യൂഹൈഡ് പാര്‍ക്കിലുള്ള ക്ലിന്റണ്‍.ജി.പാര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്ന ഉജ്ജ്വല ഓണാഘോഷത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്, ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റ് പ്രസിഡന്റ് ശ്രീ.സാബു ലൂക്കോസ്, മലയാളി സമാജം ഓഫ് ന്യൂയോര്‍ക്ക് പ്രസിഡന്റ് ശ്രീ.ചാക്കോ കോയിക്കലേത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. പ്രശസ്ത സിനിമാതാരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ആഘോഷ പരിപാടികളില്‍ ഡോ. ധീരജ് കമലം തിരുവോണസന്ദേശം നല്‍കും. രാഷ്ട്രീയ സാമൂഹ്യ സാംസ്­ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കുചേരും.

തിരുവോണ സദ്യയോടെ ആരംഭിക്കുന്ന ഉല്‍സവാഘോഷങ്ങള്‍ക്ക് ശേഷം ഗംഭീരഘോഷയാത്രയോടെ വിശിഷ്ടാതിഥികളേയും മാഹാബലി തമ്പുരാനേയും വേദിയിലേക്ക് ആനയിക്കും. ജോര്‍ജ് തോമസ്, ബഞ്ചമിന്‍ ജോര്‍ജ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഡോ. ജേക്കബ് തോമസ് വിശിഷ്ടാതിഥികളെ സ്വാഗതം ആശംസിച്ചു സ്വീകരിക്കുന്നതാണ്. ശ്രീ. സാബു ലൂക്കോസിന്റെ അദ്ധ്യക്ഷ പ്രസംഗത്തിനുശേഷം നിലവിളക്കില്‍ നിറദീപം തെളിയിച്ച് ദിവ്യഉണ്ണി ചടങ്ങുകള്‍ക്ക് പ്രാരംഭം കുറിക്കും.

ജൂഡി ബോസ് വര്‍ത്ത്(നോര്‍ത്ത് ഹെംപ്സ്റ്റഡ് ടൗണ്‍ സൂപ്പര്‍ വൈസര്‍), ജാക്ക് മാര്‍ട്ടിന്‍സ്(ന്യൂയോര്‍ക്ക് സ്‌­റ്റേറ്റ് സെനറ്റര്‍), ഡോ. തോമസ് പി. മാത്യു (AKMGNY PRESIDENT, ECHO എക്‌­സിക്യൂട്ടീവ് ഡയറക്ടര്‍), ശ്രീ. ജിബി തോമസ്(ഫോമ ജനറല്‍ സെക്രട്ടറി), തോമസ് സുവോസി, ജോര്‍ജ് മാരംഗോസ്, റിച്ചാര്‍ഡ് നിക്കലാറ്റോ, ഫൊക്കാന സാരഥി ജോയി ഇട്ടന്‍ എന്നിവര്‍ ആശംസകള്‍ നേരുന്നതാണ്. ശ്രീ.സജി ഏബ്രഹാം നന്ദി പ്രകാശിപ്പിക്കും. പൊതുസമ്മേളനത്തിനുശേഷം ഉജ്ജ്വല കലാവിരുന്ന് അരങ്ങേറും. നിറപ്പകിട്ടാര്‍ന്ന് തിരുവോണഘോഷങ്ങളിലേക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Newsimg3_39622819