സംവിധായകന്‍ ജൂഡ് ആന്റണി നായകനാകുന്നു.

12:04 am 23/12/2016
17KIMP_JUDE_1757960f
രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന ഐശ്വര്യ വിലാസം ഗുണ്ടാസംഘം എന്ന സിനിമയിലാണ് ജൂഡ് ആന്റണി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസും തുല്യപ്രാധാന്യമുള്ള ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്.
നേരത്തെ പ്രേമത്തിലും തോപ്പില്‍ ജോപ്പനിലും ആക്ഷന്‍ ഹീറോ ബിജുവിലും ഒരു മുത്തശ്ശി ഗദയിലും ജൂഡ് അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ വിലാസം ഗുണ്ടാ സംഘം ഒരു മുഴുനീള കോമഡി സിനിമയാണ്.