സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു

12:12PM 10/8/2016

1926856_665817846802200_1357004864_n
കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മലയാളത്തിനു പുറമേ തമിഴിലും അദ്ദേഹം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1993ല്‍ പുറത്തിറങ്ങിയ ‘നാരായം’ എന്ന ചിത്രത്തിനു സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളുടെ വിഭാഗത്തില്‍ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. കുഞ്ഞിക്കൂനന്‍, സര്‍ക്കാര്‍ ദാദ, മിസ്റ്റര്‍ ബട്‌ലര്‍, മന്ത്രമോതിരം, പുന്നാരം, തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തിലും പരഴകന്‍, പഗഡായ് പഗഡായ് എന്നീ ചിത്രങ്ങള്‍ തമിഴിലും സംവിധാനം ചെയ്തിട്ടുണ്ട്.