സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ല –ധനമന്ത്രി.

09:21 AM 09/11/2016
download
തിരുവനന്തപുരം: ഒറ്റരാത്രികൊണ്ട് രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രധാനമന്ത്രി പ്രഖ്യാപിച്ചത് സാമ്പത്തിക അടിയന്തരാവസ്ഥയാണ്. ഇതിനെ എങ്ങനെ നേരിടണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് അറിയില്ല. ബുധനാഴ്ച മുതല്‍ സംസ്ഥാനം സ്തംഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാറിന് ട്രഷറി വഴി ഒരു പണമിടപാടും നടക്കില്ല.ആര്‍ക്കും ഒരു നയാപൈസ നല്‍കാനാവില്ല. എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ടിവരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.