സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്; പണം പിന്‍വലിച്ചത് അമേരിക്കയില്‍ നിന്ന്

09;56 pm 15/10/2016
download (9)

കൊച്ചി: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ആലുവ സ്വദേശി നവാസിന്റെ 40,333.71 രൂപയാണ് എടിഎം തട്ടിപ്പിലൂടെ നഷ്ടമായത്. അമേരിക്കയിലെ ബ്രൂക്ലിനില്‍ നിന്നാണ് നവാസിന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിരിക്കുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

വെള്ളിയാഴ്ചയാണ് നവാസിന്റെ എസ്.ബി.ടി അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ച സന്ദേശം നവാസിന് ലഭിച്ചത്. ഉടന്‍ തന്നെ ബാങ്കിനെ സമീപിച്ച ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു.

ബ്രൂക്ലിനിലുള്ള സിറ്റി ബാങ്ക് വഴി ഡോളറായാണ് പണം മാറ്റിയെടുത്തത്. പോലീസ് അന്വേഷണത്തിനു ശേഷം പണം തിരികെ നല്‍കുമെന്ന് എസ്്ബി.ടി ബാങ്ക് അധികൃതര്‍ അറിയിച്ചു.