സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

02.13 PM 11/10/2016
Kadakampally_Surendran
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് 200 മെഗാവാട്ട് സോളാര്‍ വൈദ്യുതിയും 180 മെഗാവാട്ട് അധികവൈദ്യുതിയും വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതിയെ വിതരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം സംസ്ഥാനത്ത് കനത്ത തിരിച്ചടിയാണ്. സംസ്ഥാനത്തെ ഡാമുകളില്‍ നിലവില്‍ 45 ശതമാനം വെള്ളം മാത്രമാണുള്ളത്. വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും ലോഡ് ഷെഡിംഗ്, പവര്‍കട്ട് എന്നിവ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ബില്‍ എസ്എംഎസ് വഴി ലഭിക്കുന്നതിനും പണം എടിഎം കാഷ് ഡെപ്പോസിറ്റ് വഴി അടയ്ക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തു. ഈ സംവിധാനങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.