12.22 PM 19-05-2016
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതോടെ 90 സീറ്റിന് മുകളില്‍ ഭൂരിപക്ഷത്തോടെ ഇടതു മുന്നണി അധികാരത്തിലെത്തുമെന്ന സ്ഥിതിയിലാണ് ഫലം പുറത്തുവരുന്നത്. ആകെയുള്ള 140 സീറ്റില്‍ 92 സീറ്റിലാണ് ഇപ്പോള്‍ ഇടതു മുന്നണി വിജയിക്കുകയോ ലീഡ് ചെയ്യുന്നത്. യുഡിഎഫ് 46 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ ഒരിടത്ത് എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നു. നേമത്ത് ഒ രാജഗോപാലാണ് മുന്നില്‍ നില്‍ക്കുന്നത്. അതേസമയം പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പി സി ജോര്‍ജ്ജ് വന്‍ ലീഡിലാണ് വിജയിച്ചിരിക്കുന്നത്.
പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ മുന്നില്‍ നിന്ന ഇടതു മുന്നില്‍ തുടര്‍ന്ന് വ്യക്തമായ ആധിപത്യം തുടരുകയായിരുന്നു. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ വന്‍ മുന്നേറ്റം തന്നെയാണ് ഇടതു മുന്നണി നടത്തിയത്. കൊല്ലത്തും ഇടതു സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയായിരുന്നു. മലബാറില്‍ വ്യക്തമായ മുന്നേറ്റം നടത്തുന്ന എല്‍ഡിഎഫ് കൊല്ലം തിരുവനന്തപുരം ജില്ലകളിലും വന്‍ മുന്നേറ്റമാണ് നടത്തുന്നത്. വ്യക്തമായ മേല്‍കൈ ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. നേമത്ത് വിജയിച്ച ഒ രാജഗോപാല്‍ വട്ടിയൂര്‍ക്കാവിന്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ എട്ടിന് പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിയത് 140 മണ്ഡലങ്ങളിലായി 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. പല കേന്ദ്രങ്ങളിലും ഒന്നിലേറെ മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണുന്നുണ്ട്. സിപിഐഎം നേതൃത്വത്തിലെ ഇടതുമുന്നണി തികച്ചും പ്രതീക്ഷയിലാണ്. 80 സീറ്റുകളില്‍ അധികം അവര്‍ പ്രതീക്ഷിക്കുന്നു.