സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ

28-2-2016
kerala-state-film-awards-2014-winners8424

2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിയ്ക്കും. സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിക്കുന്നത്. 73 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളില്‍ ജൂറിയ്ക്ക് മുന്നിലെത്തിയത്.
മികച്ച നടനുള്ള പുരസ്‌കാരത്തിന് പൃഥ്വിരാജ്, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ മത്സരംഗത്തുണ്ട്. എങ്കിലും മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലായിരിക്കും മത്സരം. മികച്ച നടക്കിക്കുള്ള അവാര്‍ഡിനായി മഞ്ജു വാര്യര്‍, പാര്‍വ്വതി, അമല പോള്‍ എന്നിവരാണ് മത്സരിക്കുന്നത്. ഇതില്‍ പാര്‍വ്വതിക്കാണ് മുന്‍ഗണന. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ പ്രണയത്തിന്റെ കണ്ണീര്‍ മഴ നനയിച്ച എന്ന് നിന്റെ മൊയ്തീന്‍ പുരസ്‌കാരങ്ങള്‍ തൂത്തുവാരും എന്നാണ് തോന്നുന്നത്. മികച്ച തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, പാട്ട് തുടങ്ങി എല്ലാ കാര്യത്തിലും മൊയ്തീന്‍ മുന്നിട്ടു നില്‍ക്കുന്നു.
ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍, സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി, ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍, രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി, വി.കെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകം എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രങ്ങളുടെ കാറ്റഗറിയില്‍ മത്സരിക്കുന്നത്.