സചിന്‍ -ലതാ മങ്കേഷ്കര്‍ വിഡിയൊ: ഗൂഗിളിനെ സമീപിക്കുമെന്ന് മുംബൈ പൊലീസ്

07:37pm 31/5/2016

wyyjwi85
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കറെയും ഗായിക ലതാ മങ്കേഷ്കറെയും മോശമായി അനുകരിച്ച കോമേഡിയന്‍ തന്‍മയ് ഭട്ടിന്‍െറ വിഡിയൊ നീക്കം ചെയ്യാന്‍ സെര്‍ച്ച് എഞ്ചിന്‍ സൈറ്റായ ഗൂഗിളുമായി ബന്ധപ്പെടുമെന്ന് മുംബൈ പൊലീസ്. ഭട്ടിനെതിരെ നടപടിയെടുക്കാന്‍ ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും മഹാരാഷ്ട്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സച്ചിന്‍ ലത സിവില്‍ വാര്‍ എന്ന തലക്കെട്ടില്‍ തന്‍മയ് ഭട്ടിന്‍െറ വിഡിയൊ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹാസ്യ ഗ്രൂപ്പായ ആള്‍ ഇന്ത്യ ബക്ചോഡ് (എ.ഐ.ബി) പുറത്ത് വിട്ടത്. വിഡിയോയെ വിമര്‍ശിച്ച് നടന്‍ അനുപം ഖേര്‍, റിതേഷ് ദേശ്മുഖ് തുടങ്ങി നിരവധി പേര്‍ രംഗത്തത്തെിയിരുന്നു.