സണ്ണി സ്റ്റീഫന്‍ കരുണയുടെ സന്ദേശവുമായി ഹൂസ്റ്റണില്‍

– കെ.ജെ.ജോണ്‍
Newsimg1_57343252
ഹൂസ്റ്റണ്‍: ന്യൂയോര്‍ക്ക്, ന്യുജഴ്‌സി, ഫിലഡല്‍ഫിയ, ഓസ്ടിന്‍ എന്നീ സ്ഥലങ്ങളിലെ വചന ശുശ്രൂഷകള്‍ക്ക് ശേഷം ലോകപ്രശസ്ത കുടുംബപ്രേഷിതനും വചനപ്രഘോഷകനും സംഗീതജ്ഞനും വേള്‍ഡ് പീസ്­ മിഷന്‍ ചെയര്‍മാനുമായ സണ്ണി സ്റ്റീഫന്‍ ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ്‌സ് സിറോമലബാര്‍ കാത്തലിക് ദേവാലയത്തില്‍ 2016 ജൂലൈ 2, 3 തീയതികളില്‍ കുടുംബങ്ങള്‍ക്ക് സമാധാന സന്ദേശം നല്‍കുന്നു.

ജീവിതഗന്ധിയായ വചന വിരുന്നിലൂടെ സണ്ണി സ്റ്റീഫന്‍ നല്‍കുന്ന സന്ദേശങ്ങള്‍ കുടുംബങ്ങളെ വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും ദൈവസ്‌നേഹത്തിലും ആഴപ്പെടുത്തുന്നുവെന്ന് വികാരി റവ. ഫാ. കുര്യന്‍ നെടുവേലിചാലുംകല്‍ പറഞ്ഞു. ഉത്തമ കുടുംബ ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ചു നല്‍കുന്ന ജീവിത പാഠങ്ങളും, ഉണര്‍വ്വു നല്‍കുന്ന തിരുവചന പ്രബോധനങ്ങളും കുടുംബങ്ങളെ വിശ്വാസത്തിലും വിശുദ്ധിയിലും പ്രാര്‍ത്ഥനാ ജീവിതത്തിലും വളര്‍ത്തുന്നതാണെന്നും കരുണയുടെ വര്‍ഷത്തോടനുബന്ധിച്ചു നടത്തുന്ന ഈ സെമിനാറില്‍ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. കുര്യന്‍ (വികാരി) 510 688 7805. ഇ­ മെയില്‍­ worldpeacemissioncouncil@gmail.com