സത്യപ്രതിജ്ഞാചടങ്ങിന് മോദിക്ക് നിതീഷ്‌കുമാറിന്റെ ക്ഷണം

പറ്റ്‌ന:  ബീഹാറില്‍ നവംബര്‍ 20-ന് നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിന് പ്രധാനമന്ത്രി നരന്ദ്രമോദിക്ക് നിയുക്ത മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ക്ഷണം. ടെലഫോണിലൂടെയാണ് മോദിയെ നിതീഷ് വെള്ളിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിരിക്കുന്നത്. ഗാന്ധി മൈതാനില്‍ നവംബര്‍ 20ന് വൈകീട്ട് രണ്ടുമണിക്കാണ് സത്യപ്രതിജ്ഞ. എല്ലാ പ്രമുഖ നേതാക്കളേയും നിതീഷ് കുമാര്‍ ടെലഫോണിലൂടെ നേരിട്ട് ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയെ ചടങ്ങിന് ക്ഷണിച്ചത് രാഷ്ട്രീയ മര്യാദയുടെ ഭാഗമാണെന്നും ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്നുള്ളത് മോദിയുടെ വ്യക്തിപരമായ താല്പര്യമാണെന്നും ബീഹാര്‍ ജെഡി(യു) പ്രസിഡന്റ് ബസിഷ്ഠ നാരായണ്‍ സിംഗ് അറിയിച്ചു. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കാനുള്ളത് കൊണ്ട് ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കാനുള്ള സാധ്യത കുറവാണെന്ന് ബീഹാര്‍ ബി.ജെ.പി വൈസ്പ്രസിഡന്റ് സഞ്ജയ് മയൂഖ് പിടി.ഐയോട് പറഞ്ഞു. പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡുവും മന്ത്രി രാജീവ് പ്രതാപ് റുഡിയും കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ സംബന്ധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

7,097 thoughts on “സത്യപ്രതിജ്ഞാചടങ്ങിന് മോദിക്ക് നിതീഷ്‌കുമാറിന്റെ ക്ഷണം