സദാചാര കൊല: ദൃക്സാക്ഷികള്‍ പുറത്തുപറയാന്‍ ഭയക്കുന്നെന്ന്

11:33 AM 30/06/2016
images (1)
പെരിന്തല്‍മണ്ണ: മങ്കട കൂട്ടില്‍ പള്ളിപ്പടി കുന്നശ്ശേരി നസീര്‍ ഹുസൈന്‍ മര്‍ദനത്തില്‍ മരിച്ച സംഭവത്തില്‍ ഒട്ടേറെപേര്‍ ദൃക്സാക്ഷികളായിട്ടും പലരും സംഭവം പുറത്തുപറയാന്‍ ഭയക്കുന്നതായി അന്വേഷണസംഘം. സംഭവം നടന്ന വീടിന് പരിസരത്ത് താമസിക്കുന്നത് യുവതിയുടെ ബന്ധുക്കളാണ്. ബന്ധുക്കളായതിനാലാണ് മര്‍ദനവിവരം മണിക്കൂറുകള്‍ കഴിഞ്ഞ് മാത്രം പുറത്തറിയാനിടയായത്. ഭയംമൂലമാകാം പലരും സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ളെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സി.ഐ എ.എം. സിദ്ദീഖ് പറഞ്ഞു. പ്രതികളെന്ന് കരുതുന്ന ചിലരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. പിടിയിലായവര്‍ നല്‍കിയ സൂചനയെതുടര്‍ന്ന് സംഭവശേഷം മുങ്ങിയവരെ കണ്ടത്തൊന്‍ ശ്രമം തുടങ്ങി. പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരായ എ.എസ്.ഐ പി. മോഹന്‍ദാസ്, പി.എന്‍. മോഹനകൃഷ്ണന്‍, സി.പി . മുരളി, സി.പി സന്തോഷ്, ദിനേശന്‍, എന്‍.ടി. കൃഷ്ണകുമാര്‍, രത്നകുമാര്‍, കെ. സുകുമാരന്‍, സവാദ്, രാകേഷ് ചന്ദ്രന്‍, വിദ്യാധരന്‍, എന്‍.വി. ബഷീര്‍, അഷ്റഫ് കൂട്ടില്‍, ബി. സജീവന്‍, ക്രിസ്റ്റിന്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.