സനാതനധര്‍മ്മ സംരക്ഷണ യുവജന ശിബിരം കാനഡയില്‍

12:55pm 12/5/2016
– സതീശന്‍ നായര്‍
Newsimg1_83341648
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യുവജനവേദി ഇദംപ്രഥമമായി മിസ്സിസാഗാ കാത്തലിക് സെക്കന്‍ഡറി സ്കൂളില്‍ ധര്‍മ്മസംരക്ഷണ ശിബിരം സംഘടിപ്പിക്കുന്നു. 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ത്ഥികളില്‍ ധര്‍മ്മബോധവും, വിശ്വമാനവീകതയും വികസിപ്പിക്കുന്നതിനുവേണ്ടി മെയ് 15-നു ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 മണി വരെ നടക്കുന്ന ശബിരത്തില്‍ ജീവനകലാ പ്രചാരകനായ സ്‌പെന്‍സര്‍ ഡെയ്‌സിലെ ചിന്മയാ മിഷനിലെ യുവ സന്യാസി ആചാര്യ വിവേക്, അപര്‍ണ്ണാ മല്‍ബറി തുടങ്ങിയ പ്രഗത്ഭര്‍ നേതൃത്വം നല്‍കുന്ന പ്രബോധനങ്ങളും ശിക്ഷണവും നല്‍കുന്നു.

ജീവിത സംഘര്‍ഷങ്ങളും, പഠന വിരസതയും അകറ്റുന്ന യോഗ, ധ്യാനപരിശീലനങ്ങളും വിവിധ വിനോദ പരിപാടികളും ഉള്‍പ്പെടുന്ന ക്യാമ്പിന്റെ വിജയത്തിനായി ടൊറന്റോയിലെ ശ്രീനാരായണ ഫിലോസഫിക്കല്‍ സൊസൈറ്റി, എസ്.എസ്.എസ് കാനഡ, അമ്മ സെന്റര്‍, ചിന്മയാ മിഷന്‍, ആര്‍ട്ട് ഓഫ് ലിവിംഗ് എന്നീ സംഘടനകളും കെ.എച്ച്.എന്‍.എയോടൊപ്പം കൈകോര്‍ക്കുന്നു.

യുവ കോര്‍ഡിനേറ്റര്‍ വിനോദ് വരപ്രവനും, ചെയര്‍മാന്‍ ശബരി സുരേന്ദ്രനും, നേതൃത്വം നല്‍കുന്ന യുവജന ശിബിരത്തില്‍ കെ.എച്ച്.എന്‍.എ ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: namaha.org/youthcamp2016 സന്ദര്‍ശിക്കുക.

Back