സപ്തസ്വര മ്യൂസിക് ബാന്റ് ‘ഗാനോത്സവം 2016’ ഏപ്രില്‍ 16-ന്

09:06am 2/4/2016

ജോയിച്ചന്‍ പുതുക്കുളം
ganolsavam_pic
സിയാറ്റില്‍: സിയാറ്റിലിലെ ഒരുകൂട്ടം സംഗീത പ്രേമികള്‍ ചേര്‍ന്ന് രൂപം കൊടുത്ത സപ്തസ്വര http://www.seattlesaptaswara.org/ മ്യൂസിക് ബാന്‍ഡ് വിജയകരമായി അഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. CARE & SHARE( http://careandshare.com ) എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് കേരളത്തിലെ പെയിന്‍ & പാലിയേറ്റീവ് പ്രൊജക്റ്റുകളുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ഗാനോത്സവം 2016 എന്ന സംഗീത വിരുന്ന് ഈ വരുന്ന ഏപ്രില്‍ പതിനാറാം തീയതി കിര്‍ക്ക്‌ലാന്റ് പെര്‍ഫോമന്‍സ് സെന്ററില്‍ നടക്കുന്നു.

മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ പാട്ടുകള്‍ ഉള്‍പെടുത്തിയിട്ടുള്ള ഈ സംഗീത സന്ധ്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ വിജയം ആയിരുന്നു. ഈ വര്‍ഷവും ഒരു പിടി നല്ല ഗാനങ്ങള്‍ കോര്‍ത്തിണക്കി ഒരു മെഗാ ഷോ തന്നെ സമ്മാനിക്കുവാന്‍ ഉള്ള എല്ലാ ശ്രമങ്ങളും നടത്തി വരുന്നതായി എക്‌സിക്യൂട്ടീവ് പ്രോഗ്രാം കണ്‍വീനര്‍ സന്തോഷ് നായര്‍ അറിയിച്ചു. ഈ പരിപാടിയുടെ വിജയത്തിനായി സഹകരിക്കുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേക നന്ദി സംഘാടകര്‍ അറിയിച്ചു.