സമരംപോലെയല്ല ഭരണമെന്ന് എല്‍ഡിഎഫ് തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് ഉമ്മന്‍ ചാണ്ടി

12:36 PM 26/8/2016
download (8)
തിരുവനന്തപുരം: സമരംപോലെയല്ല ഭരണമെന്ന് എല്‍ഡിഎഫ് ഇപ്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാം എതിര്‍ക്കുകയും എല്ലാത്തിലും അഴിമതിയാരോപണം ഉന്നയിക്കുകയുമായിരുന്നു എല്‍ഡിഎഫ് ചെയ്തിരുന്നത്. നിയമന നിരോധനത്തെക്കുറിച്ച് ഡിവൈഎഫ്‌ഐക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഓഗസ്റ്റ് മാസം കഴിയാറായിട്ടും കുട്ടികള്‍ക്ക് ഇതുവരെ പാഠപുസ്തകം എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തയാറാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ട