സമരത്തെയും മാധ്യമങ്ങളെയും കളിയാക്കി മുഖ്യമന്ത്രി .

06:22 pm 28/9/2016

download (10)
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ യൂത്ത്​ കോൺഗ്രസ്​ നടത്തുന്ന സമര​ത്തെയും മാധ്യമങ്ങളെയും വിമർശിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ. ചാനലുകാർ വാടകക്കെടുത്ത ആളുകളാണ്​ തനിക്കെതിരെ കരി​െങ്കാടി കാണിച്ചതെന്ന്​ പിണറായി ആവർത്തിച്ചു. അത്​ ത​െൻറ തോന്നലാകാം. എന്നാൽ അത്​ മാറ്റി പറയേണ്ട കാര്യമില്ല. ഒരു കാലത്തും മാധ്യമപ്രവർത്തകരെ മുഴുവനായും അധിക്ഷേപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ രീതിയെ കുറിച്ച്​ പണ്ടേ തനിക്കറിയാം. രണ്ടാളുടെതായൊരു പ്രതിഷേധം സംഘടിപ്പിക്കേണ്ട അവസ്ഥ യൂത്ത്​ കോൺഗ്രസിനില്ല. എന്നാൽ കരി​െങ്കാടി പ്രകടനം അവർ​ ഏറ്റെടുത്തതിൽ തർക്കമില്ല. മാധ്യമപ്രവർത്തകരുടെ രീതി പണ്ടേ അറിയാവുന്നതാണ്​. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യു​േമ്പാൾ മാധ്യമപ്രവർത്തകർ കൂടുതലാളുകളെ വിളിക്കാറില്ല. ഒന്നോ രണ്ടോ ആളുകൾ ചുമരിൽ പോസ്​റ്റർ ഒട്ടിച്ച്​ അതി​െൻറ ചിത്രമെടുത്ത്​ കാണിക്കുകയാണ്​ ചെയ്യാറുള്ളതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഇന്നലെ വന്ന്​ മുഖ്യമന്ത്രിയായ​തല്ലെന്നും ഇതിന്​ മുമ്പും കേരളത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായതിനു ശേഷം മാധ്യമപ്രവർത്തകർ നന്നായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കളിയാക്കി.

സഭയിൽ മോശം ഭാഷയിൽ പ്രതിപക്ഷത്തിന്​ മറുപടി നൽകിയെന്ന ചോദ്യത്തിന്​ സഭയിലെ കാര്യം ഇവിടെ തീർക്കേണ്ടതില്ലെന്നും അതിന്​ മറുപടി അവിടെ പറയാമെന്നും പിണറായി പറഞ്ഞു. സമരം എന്ന്​ അവസാനിപ്പിക്കുമെന്ന ചോദ്യത്തിന്​ അത്​ തുടങ്ങിയവർ ആലോചിക്കേണ്ടതാണെന്നും സമരം അവസാനിപ്പിക്കാൻ നിങ്ങൾക്ക്​ കഴിയാവുന്നത്​ ചെയ്​തോളൂയെന്നും മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ​വിഷയത്തിൽ സർക്കാർ ഏതുതരത്തിലുള്ള ചർച്ചക്കും അന്നും ഇന്നും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത്​ കോൺഗ്രസ്​ സമരപന്തലിലേക്ക്​ പൊലീസ്​ ഗ്രനേഡ്​ എറിഞ്ഞെന്ന ആരോപണം അടിസ്ഥാനരഹിതമാണ്​. അക്രമസക്തരായവരെ പിരിച്ചുവിടാൻ പുകയുള്ള ടിയർ ഗാസും ഗ്രനേഡുകളും ഉപയോഗിച്ചിരുന്നു. ​ കാറ്റടിച്ചപ്പോൾ അവയിൽ നിന്ന്​ പന്തലിലേക്ക്​ പുകചെന്നിട്ടുണ്ടാകാം. അത്​ സ്വാഭാവികമാണെന്നും പിണറായി പറഞ്ഞു.