സമാന്ത മതം മാറി?

08:30 am 28/9/2016
images (8)

ഹൈദരാബാദ്: നടി സമാന്ത പ്രഭു മതം മാറിയെന്ന് തെലുങ്ക് മാധ്യമങ്ങള്‍. നാഗചൈതന്യയുടെ പിതാവും സൂപ്പര്‍താരവുമായ നാഗാര്‍ജ്ജുനയുടെ സാന്നിധ്യത്തില്‍ നാഗചൈതന്യയും സമാന്തയും പൂജയില്‍ പങ്കെടുക്കുന്ന ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. നാഗചൈതന്യയും സമാന്തയും വിവാഹം ചെയ്യുന്നതിന് മുന്നോടിയായുള്ള കുജദോഷ പൂജയാണ് നടന്നതെന്നും പിന്നീട് ക്രിസ്ത്യന്‍ മത വിശ്വാസിയായ സമാന്ത ഹിന്ദുമതം സ്വീകരിച്ചതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെലുങ്കിലെയും തമിഴിലെയും മുന്‍നിര നായികയായിരുന്ന സമാന്ത ആറ് മാസത്തോളമായി പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുത്തിരുന്നില്ല. നാഗചൈതന്യയും സമാന്തയുമായുള്ള വിവാഹം ക്രിസ്ത്യന്‍ വിശ്വാസപ്രകാരം ചെന്നൈയില്‍ വച്ചും ഹിന്ദു ആചാരപ്രകാരം ഹൈദരാബാദിലും നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ചേതന്‍ ഭഗതിന്റെ നോവലിനെ ആധാരമാക്കി ഹിന്ദിയില്‍ ഒരുക്കിയ ടു സ്‌റ്റേറ്റ്‌സ് തെലുങ്ക് റീമേക്കില്‍ നാഗചൈതന്യയും സമാന്തയും അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ട്. ചിത്രത്തില്‍ സമാന്ത മലയാളി പെണ്‍കുട്ടിയായി ഈ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് സൂചന.