11:45AM 21/6/2016
– പി.പി.ചെറിയാന്
ഡാളസ്: അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഡാളസ്സില്‍ നിന്നും ഒറിഗണിലേക്ക് യാത്രചെയ്യുകയായിരുന്ന പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്ന കുറ്റം ആരോപിച്ചു ചാഡ് കാമറോണ്‍ ക്യാമ്പ് എന്ന 26ക്കാരെ പോലീസ് അറസ്റ്റുചെയ്തു. ജൂണ്‍ 16നായിരുന്നു സംഭവം.
മാതാപിതാക്കള്‍ ഇല്ലാതെ എയര്ഹോസ്റ്റസ്സിന്റെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി അമേരിക്കന്‍ എയര്ലൈയ്സില് ഡാളസ്സില്‍ നിന്നും പുറപ്പെട്ടത്.
വിമാനത്തില്‍ ധാരാളം സീറ്റുകള്‍ ഒഴിവുണ്ടായിട്ടും പെണ്‍കുട്ടി ഇരുന്നിരുന്ന സീറ്റിനടുത്ത സീറ്റാണ് ചാഡ് തിരഞ്ഞെടുത്തത്.
വിമാനം പറന്നുയര്‍ന്നതു മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ ശല്യം ചെയ്യാനാരംഭിച്ചു. ഒരു ഘട്ടത്തില്‍ എയര്‍ഹോസ്റ്റസ് മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കാന്‍ യുവാവിനോടു ആവശ്യപ്പെട്ടിരുന്നു.
തുടര്‍ച്ചയായി പെണ്‍കുട്ടിയ സ്പര്ശിക്കുവാന് ശ്രമിച്ചതിനെ തുടര്‍ന്ന് കരയുവാന്‍ ആരംഭിച്ച പെണ്‍കുട്ടിയെ വിമാന ജീവനക്കാര്‍ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി.
വിമാനം പോര്‍ട്ട്ലാന്റില്‍ ലാന്റ് ചെയ്തതോടെ പെണ്‍കുട്ടി പരാതി നല്കി. യു.എസ്. ഡിസ്ട്രിക്റ്റ് കോര്‍ട്ട് കേസ്സു പരിഗണനക്കു എടുത്തു പ്രതിയെ അറസ്റ്റു ചെയ്യുന്നതിന് ഉത്തരവിടുകയും ചെയ്തു. അറസ്റ്റു ചെയ്ത പ്രതിയെ കോടതി ജാമ്യം നല്‍കാതെ ജയിലിലേക്കയച്ചു വിമാനത്തില്‍ യാത്രചെയ്യുന്നതിനിടെ സമീപത്തിരിക്കുന്ന സ്ത്രീകളെ അറിഞ്ഞോ അറിയാതേയോ ശല്യപ്പെടുത്തുവാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ സംഭവം നല്‍കുന്നത്.