സമുദ്രാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാനില്‍ നിന്നുള്ള 26 മീന്‍ പിടുത്തക്കാരെ ഇന്ത്യന്‍ തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തു.

11:06 am 20/12/2016

images
സമുദ്രാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാനില്‍ നിന്നുള്ള 26 മീന്‍ പിടുത്തക്കാരെ ഇന്ത്യന്‍ തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തു. ഗുജറാത്ത് തീരത്ത് കച്ചിനടുത്തായാണ് മീന്‍പിടുത്തക്കാരെയും അവരുടെ അഞ്ച് ബോട്ടുകളും കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്.
കൂടുതല്‍ പരിശോധനയ്ക്കായി ഇവരെ ജക്കാവു തുറമുഖത്തേക്ക് എത്തിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച്‌ ഇന്ത്യയില്‍നിന്നുള്ള 43 മീന്‍പിടുത്തക്കാരെ കഴിഞ്ഞ മാസം പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തിരുന്നു.