സരിതയുടെ പുതിയ കത്ത് വ്യാജമെന്ന് ഫെനി ബാലകൃഷ്ണന്‍

02:45pm 07/04/2016
download (2)
കൊച്ചി: സോളാര്‍ കേസ് പ്രതി സരിത നായരുടെ ഇപ്പോള്‍ പുറത്തുവന്ന കത്ത് വ്യാജമെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. പുതിയ കത്തിലെ ഉള്ളടക്കത്തില്‍ കൂട്ടിച്ചേര്‍ക്കലും തിരുത്തലുകളും ഉ!ണ്ടാ!യിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം വ്യാജമാണ്. ഈ ആരോപണം പഴയ കത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഫെനി പറഞ്ഞു. സോളാര്‍ കമീഷന്‍ മുമ്പാകെ മൊഴി നല്‍കാന്‍ എത്തിയ ഫെനി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

മുഖ്യമന്ത്രിക്കെതിരായ ആരോപണം മോശമാണ്. പുതിയ കത്തിന് പിന്നില്‍ ആരെന്ന് തനിക്കറിയാം. ഇക്കാര്യം സോളാര്‍ കമീഷനെ അറിയിച്ച ശേഷം പിന്നീട് വിശദീകരിക്കാമെന്നും ഫെനി പറഞ്ഞു.

സരിത ഇന്നു രാവിലെ തന്നെ ഫോണില്‍ വിളിച്ചിരുന്നു. സോളാര്‍ കമീഷന്‍ മുമ്പാകെ എന്ത് പറയണമെന്ന് സരിത വിശദീകരിച്ചു. എന്നാല്‍, സരിതയുടെ ആവശ്യം താന്‍ നിഷേധിച്ചെന്നും ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

മൊഴി നല്‍കാന്‍ ഹാജരായ ഫെനി ബാലകൃഷ്ണനോട് 09846184400 ആരുടെ ഫോണ്‍ നമ്പറാണെന്ന് സോളാര്‍ കമീഷന്‍ ചോദിച്ചു. എന്നാല്‍, അറിയില്ലെന്ന് ഫെനി മറുപടി പറഞ്ഞു. 150 തവണ വിളിച്ച നമ്പര്‍ ആരുടേതെന്ന് അറിയില്ലേയെന്ന് കമീഷന്‍ വീണ്ടും ചോദ്യം ഉന്നയിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ഡയറി വരുത്തി നമ്പര്‍ ബെന്നി ബഹനാന്റേതാണെന്ന് കമീഷന്‍ ബോധ്യപ്പെടുത്തി.

തുടര്‍ന്ന് വിളിച്ചത് താന്‍ തന്നെയെന്നും നമ്പര്‍ ഓര്‍മയുണ്ടായിരുന്നില്ലെന്നും ഫെനി വിശദീകരിച്ചു. സരിത നായര്‍, തമ്പാനൂര്‍ രവി എന്നിവരുമായി ഫെനി ബാലകൃഷ്ണന്‍ നടത്തിയ ഫോണ്‍വിളികളുടെ വിവരങ്ങളും ഫെനിയെ കമീഷന്‍ കാണിച്ചു.