സരിതയുടെ വിസ്താര നടപടികള്‍ സോളര്‍ കമ്മിഷന്‍ അവസാനിപ്പിച്ചു

30-03-2016
Kochi: Solar Panel Scam accused, Saritha Nair arrives to appear at Solar Commission office in Kochi on Wednesday. PTI Photo (PTI1_27_2016_000255B)
അവസാന അവസരം കൊടുത്തിട്ടും സരിത എസ്. നായര്‍ ഹാജരാകാത്ത സ്ഥിതിക്ക് സരിതയുടെ വിസ്താര നടപടികള്‍ അവസാനിപ്പിച്ചതായി സോളര്‍ കമ്മിഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍. ഇനി കമ്മിഷന്‍ സരിതയെ വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പല തെളിവുകളും ഹാജരാക്കാമെന്നു സരിത പറഞ്ഞിരുന്നു. കമ്മിഷനു പല കാര്യങ്ങളിലും സരിതയില്‍നിന്ന് വ്യക്തത വരുത്താനുമുണ്ടായിരുന്നു. എന്നാല്‍, പല അവസരം നല്‍കിയിട്ടും സരിത ഹാജരാകാത്ത സ്ഥിതിക്ക് ഇനി സമയം കളയാന്‍ കഴിയില്ല.
അതേസമയം, തെളിവുകള്‍ എന്തെങ്കിലും നല്‍കാനുണ്ടെങ്കില്‍ സരിതയ്ക്കു ഹാജരാക്കാം. അത് അന്വേഷണത്തെ സഹായിക്കുന്ന തെളിവായി ബോധ്യപ്പെടുമെങ്കില്‍ മാത്രം പരിഗണിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. ഷൂട്ടിങ് തിരക്കുള്ളതിനാലാണു ഹാജരാകാതിരുന്നതെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും അഭിഭാഷകന്‍ മുഖേന സരിത നല്‍കിയ അപേക്ഷ തള്ളി.